ചായ് കാര്യാലോചന സമിതി യോഗം
Saturday, April 16, 2016 4:53 AM IST
ബംഗളൂരു: കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ചായ്) 73-ാമത് വാര്‍ഷിക പൊതുയോഗത്തിനു മുന്നോടിയായുള്ള കാര്യാലോചനാസമിതി യോഗം ബംഗളൂരു ഉപാസനയില്‍ ചേര്‍ന്നു. കെ. മത്തായി കെഎഎസ് യോഗം ഉദ്ഘാടനം ചെയ്തു.

ജെ. അലക്സാണ്ടര്‍ ഐഎഎസ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ജനറല്‍ റവ.ഡോ. ടോമി തോമസ്, റവ.ഡോ. മാത്യു ഏബ്രഹാം, ചായ് കര്‍ണാടക റീജിയണ്‍ പ്രസിഡന്റ് ഫാ. സന്തോഷ് ഡയസ്, നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി. ചാക്കപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റവ.ഡോ. തോമസ് കല്ലുകളം സിഎംഐ, ഫാ. ബിനു കുന്നത്ത്, ഫാ. സജി കളപ്പുരയ്ക്കല്‍, ഫാ. ജോര്‍ജ് മൈലാടൂര്‍, ഫാ. തോമസ് ചിറ്റൂര്‍, ഫാ. വിനോദ്, ഫാ. വില്യം എന്നിവരെ കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു.

ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനായി ഫാ. സന്തോഷ് ഡയസിനെയും ജനറല്‍ കണ്‍വീനറായി കെ.പി. ചാക്കപ്പനെയും തെരഞ്ഞെടുത്തു.