പാറ്റേഴ്സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളും, ഫാമിലി നൈറ്റും
Monday, April 18, 2016 5:10 AM IST
പാറ്റേഴ്സണ്‍ (ന്യൂജേഴ്സി): ഇടവക മധ്യസ്ഥനായ സെന്റ് ജോര്‍ജിന്റെ തിരുനാള്‍ പാറ്റേഴ്സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ ഏപ്രില്‍ 14 മുതല്‍ 24 വരെ ഭക്തിപൂര്‍വം ആഘോഷിക്കുന്നു.. ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റി പറമ്പുകാട്ടില്‍ 14-നു വൈകുന്നേരം തിരുനാള്‍ കൊടി ഉയര്‍ത്തിയതോടെ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പെരുന്നാളിനു തുടക്കമായി.

14 മുതല്‍ പ്രധാന തിരുനാള്‍ വരെ ഒമ്പതു ദിവസങ്ങളില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നൊവേനയും, ദിവ്യബലിയും ഉണ്ടാവും. ഇടവകയിലെ ഒമ്പതു കുടുംബയൂണിറ്റുകളാണ് നൊവേന ക്രമീകരിക്കുന്നത്. ഓരോ ദിവസവും വാര്‍ഡുകളുടെ വക നേര്‍ച്ചവിതരണവും ഉണ്ടാവും.

23-നു (ശനിയാഴ്ച) വൈകുന്നേരം മൂന്നിനു വിശുദ്ധ കുര്‍ബാന. തുടര്‍ന്നു ഫാമിലി നൈറ്റ് അരങ്ങേറും. ഡിന്നറോടെ ഫാമിലി നൈറ്റിനു സമാപനമാവും.

പ്രധാന തിരുനാള്‍ ദിനമായ 24-നു (ഞായറാഴ്ച) രാവിലെ പത്തിനു ആഘോഷമായ തിരുനാള്‍ കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിക്കും. തിരുനാള്‍ സന്ദേശം, മുത്തുക്കുടകള്‍, ചെണ്ടമേളം, കുട്ടികളുടെ വിശേഷാല്‍ ബാന്‍ഡ് എന്നിവയുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയാണു തിരുനാളിന്റെ മറ്റു ചടങ്ങുകള്‍.

രണ്ടു ദിവസങ്ങളിലും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം വണങ്ങുന്നതിനും, നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. തിരുനാള്‍ക്കര്‍മങ്ങളില്‍ പങ്കെടുത്ത് സെന്റ് ജോര്‍ജിനോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും, എല്ലാവിശ്വാസികളെയും ഇടവക വികാരി . ഫാ. ജേക്കബ് ക്രിസ്റി പറമ്പുകാട്ടില്‍, കൈക്കാരന്മാരായ ജോയി ചാക്കപ്പന്‍, ഫ്രാന്‍സിസ് പള്ളുപേട്ട, സെക്രട്ടറി സിറിയക് കുര്യന്‍ എന്നിവര്‍ ഹൃദയപൂര്‍വം ക്ഷണിക്കുന്നു.

തിരുനാളിന്റെ വിജയത്തിനായി കൈക്കാരന്മാരും, ഫ്രാന്‍സിസ് കാരക്കാട്ട് (ഫുഡ് ആന്റ് ഹോസ്പിറ്റാലിറ്റി), പാരീഷ് കൌണ്‍സില്‍ അംഗങ്ങളും, ഭക്തസംഘടനകളും ഉള്‍പ്പെടെയുള്ള കമ്മിറ്റി ഇടവക വികാരിക്കൊപ്പം പ്രവര്‍ത്തിക്കുന്നു..

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജേക്കബ് ക്രിസ്റി 281 904 6622, ജോയി ചാക്കപ്പന്‍ 201 563 6294, ഫ്രാന്‍സിസ് പള്ളുപേട്ട 201 560 7911.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍