എം.ജി. ശ്രീകുമാറും സംഘവും സ്നേഹസംഗീതവുമായി ജൂണ്‍ നാലിന് ബോസ്റണില്‍
Tuesday, April 19, 2016 4:50 AM IST
ബോസ്റണ്‍: പ്രശസ്ത മലയാള പിന്നണിഗായകരായ എം.ജി. ശ്രീകുമാറും, രഞ്ജിനി ജോസും നയിക്കുന്ന 'സ്നേഹസംഗീതം 2016' ഗാനസന്ധ്യ ജൂണ്‍ നാലിനു ശനിയാഴ്ച ബോസ്റണില്‍ നടത്തുന്നു. വേയ്ലാന്‍ഡിലുള്ള സെലിബ്രേഷന്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ചില്‍ വൈകുന്നേരം 5.30-നാണു പരിപാടികള്‍ ആരംഭിക്കുന്നത്.

ബോസ്റണിലെ കേരളീയ സഭകളുടെ കൂട്ടായ്മയായ 'എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ' പിന്തുണയോടെ മലയാളികളുടെ ജീവകാരുണ്യ സംഘടനയായ കംപാഷ്നേറ്റ് ഹാര്‍ട്ട്സ് നെറ്റ് വര്‍ക്ക് (രീാുമശീിൈമലേ ഒലമൃ ചലംീൃസ) ആണു പരിപാടി സംഘടിപ്പിക്കുന്നത്. ഇതില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വിഭവസമൃദ്ധമായ ഡിന്നറും സംഘാടകര്‍ ഒരുക്കുന്നുണ്ട്.

പരിപാടിയില്‍നിന്നു ലഭിക്കുന്ന മുഴുവന്‍ തുകയും കംപാഷ്നേറ്റ് ഹാര്‍ട്ട്സ് നെറ്റ് വര്‍ക്ക് കേരളത്തിനകത്തും പുറത്തും സ്പോണ്‍സര്‍ ചെയ്തിട്ടുള്ള ഇരുപതോളം ജീവകാരുണ്യ പദ്ധതികള്‍ക്ക് ഉപയോഗിക്കുമെന്ന് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്ന ജിജി വര്‍ഗീസ് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അജു ജോണ്‍സണ്‍ (978 380 0006), സോണി വര്‍ഗീസ് (603 809 9977), റോബിന്‍ ചെറുകര (508 446 4613). ംംം.രീാുമശീിൈമലേവലമൃ.ില

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം