മിസിസാഗായില്‍ മാതൃ ദിനാഘോഷവും ഫോട്ടോ ഗ്രാഫി മത്സരവും മേയ് ഏഴിന്
Tuesday, April 19, 2016 4:50 AM IST
ടൊറോന്റോ : കലാ-സാംസ്കാരിക വളര്‍ച്ചയിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'ഡാന്‍സിംഗ് ഡാംസല്‍സ് ' മെയ് ഏഴിനു ശനിയാഴ്ച വൈകുന്നേരം ആറിനു മിസിസാഗായിലുള്ള പായല്‍ ബാങ്ക്വറ്റ് ഹാളില്‍ വൈവിധ്യമായ പരിപാടികളോടെ 'മാതൃദിനം' ആഘോഷിക്കുന്നു.

ആഘോഷത്തിന്റെ ഭാഗമായി മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ഫോട്ടോഗ്രഫി മത്സരം നടത്തുന്നുണ്ട്. നിരവധി സമ്മാനങ്ങള്‍ വിജയികളെ കാത്തിരിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഏപ്രില്‍ 25നു മുന്‍പ് ഫോട്ടോകള്‍ അയയ്ക്കേണ്ടതാണ്. മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ററവീെം.രീാ സന്ദര്‍ശിക്കുക.

എഴുതാന്‍ കഴിവുള്ളവര്‍ തങ്ങളുടെ അമ്മമാരെക്കുറിച്ച് (ഏത് പ്രായത്തിലുള്ളവര്‍ക്കും, ഏതു തരത്തിലുള്ള സാഹിത്യ സൃഷ്ടിയുമാകാം) എഴുതി അയച്ചുകൊടുത്താല്‍ 'റൈറ്റ് ആന്‍ഡ് വിന്‍ ' മത്സരത്തില്‍ പങ്കെടുക്കുകയും, അമ്മമാര്‍ക്കുവേണ്ടി സമ്മാനങ്ങള്‍ നേടുകയും ചെയ്യാം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മേയ് ഒന്നിനു മുന്‍പ് എന്‍ട്രികള്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.

ഈ വര്‍ഷത്തെ ഡിഡി വിമന്‍ അച്ചീവേഴ്സ് അവാര്‍ഡ് ജേതാക്കളായ കാനഡയിലെ ആദ്യത്തെ ഇന്‍ഡോ-കനേഡിയന്‍ വനിതാ സെനറ്റര്‍ ആയിരുന്ന ഡോ. ആഷാ സേത്ത്, 36 വര്‍ഷം മിസ്സിസ്സാഗാ മേയറായിരുന്ന 95 വയസുകാരി ഹേയ്സല്‍ മെക്കാളിന്‍, ഡോ.സുഹറ പന്തപ്പുലക്കല്‍, മഞ്ജു റോസ് , ഡോ .ചിന്നമ്മ (ടിനാ ബെല്‍ഗൌംകര്‍), നേത്രാ ഉണ്ണി പത്രപ്രവര്‍ത്തകയും എംപിപിയും സഹ മന്ത്രിയുമായ ഇന്ദിരാ നായിഡു ഹാരിസ് , സാമൂഹ്യ പ്രവര്‍ത്തക ശാലിനി ശ്രീവാസ്തവ, മാധ്യമ പ്രവര്‍ത്തക കാന്താ അറോറാ, കൊറിയന്‍ സാമൂഹ്യ നേതാവ് എസ്തര്‍ പിയേഴ്സ് , ബിസിനസ് സംരംഭക വിദ്യാ ജയപാല്‍, ഗായിക ശോഭാ ശേഖര്‍, നര്‍ത്തകി കിറുതിക രത്തനസ്വാമി, സാഹിത്യകാരി ഡോ. ബ്രെന്ദാ ബെക്ക് , 'റൈസിംഗ് സ്റാര്‍' അവാര്‍ഡ് നേടിയ എന്നിവര്‍ നിലവിളക്ക് കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

ഇന്റര്‍നാഷണല്‍ നിലവാരത്തിലുള്ള വൈവിധ്യമാര്‍ന്ന കലാവിരുന്നുകളാണ് മാതൃ ദിനാഘോഷത്തോടനുബന്ധിച്ചു ഒരുക്കിയിരിക്കുന്നത് . മുതിര്‍ന്നവര്‍ക്ക് 30 ഡോളാറാണ് ടിക്കറ്റ് നിരക്ക് . കുട്ടികള്‍ക്ക് 20 ഡോളറും. ഈ വര്‍ഷം പ്രോഗ്രാമിനു വരുന്ന എല്ലാ അമ്മമാര്‍ക്കും 12 ഡോളര്‍ വിലമതിക്കുന്ന ഓരോ 'മദേഴ്സ് ഡേ' കേക്ക് സമ്മാനമായി നല്‍കുന്നതാണ്. അമ്മമാര്‍ക്കായി നിരവധി മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ംംം.ററവീെം .രീാ സന്ദര്‍ശിക്കുകയോ മാനേജിംഗ് ഡയറക്ടര്‍ മേരി അശോക് (416 788 6412), കോര്‍ഡിനേറ്റര്‍മാരായ സ്മൃതി ഡാഷ് (647.779.1805 ), സയോനാ സംഗീത് (416 616 5068) എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യുക.

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു