ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടാമത് കുടുംബനവീകരണ കണ്‍വന്‍ഷന്‍
Tuesday, April 19, 2016 8:41 AM IST
ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടാമത് കുടുംബനവീകരണ കണ്‍വന്‍ഷന്‍ ജൂണ്‍ 16, 17, 18, 19 തീയതികളില്‍ നടക്കുമെന്ന് കത്തീഡ്രല്‍ വികാരി റവ.ഫാ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അറിയിച്ചു. എല്ലാദിവസവും രാവിലെ 9.15 മുതല്‍ വൈകുന്നേരം 5.30 വരെയാണ് കണ്‍വന്‍ഷന്‍.

മുതിര്‍ന്നവര്‍ക്ക് അനുഗ്രഹീത ധ്യാനഗുരു ഫാ. ഡൊമിനിക് വാളമ്നാലിന്റെ നേതൃത്വത്തില്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ മലയാളത്തിലും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രായത്തിന്റെ/ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വ്യത്യസ്ത ട്രാക്കുകളിലായി ഇംഗ്ളീഷിലും ശുശ്രൂഷകള്‍ നടക്കും. യുവജനങ്ങളുടെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത് ആസാം ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ബോബിയും പ്രശസ്ത വചനപ്രഘോഷകനായ ജിം മര്‍ഫി (യുഎസ്എ), മാര്‍ക്ക് നിമോ, ടോബി മണിമലേത്ത് എന്നിവരും കുട്ടികള്‍ക്ക് ബ്രദര്‍ ലാലിച്ചന്‍ ആലുംപറമ്പിലും സിസ്റേഴ്സും നേതൃത്വം നല്‍കും.

ബേബി സിറ്റിംഗിനുള്ള സൌകര്യവും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ഇടവക ജനങ്ങളേയും താത്പര്യമുള്ള എല്ലാവരേയും കണ്‍വന്‍ഷനിലേക്ക് സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിയും ഭാരവാഹികളും അറിയിച്ചു.

വിവരങ്ങള്‍ക്ക്: കത്തീഡ്രല്‍ ഓഫീസ് 708 544 7250, ട്രസ്റിമാരായ ആന്റണി ഫ്രാന്‍സീസ് 847 219 4897, മനീഷ് ജോസഫ് 847 387 9384, ഷാബു മാത്യു 630 649 4103, പോള്‍ പുളിക്കന്‍ 708 743 6505.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം