സണ്ണി ജോസഫ് ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി
Tuesday, April 19, 2016 8:43 AM IST
ടൊറേന്റോ: ഫൊക്കാനയുടെ 2018 ലെ കണ്‍വന്‍ഷനില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കാനഡയില്‍നിന്നും സണ്ണി ജോസഫ് പാണ്ടിയമ്മാക്കല്‍ മത്സരിക്കുന്നു.

ടൊറേന്റോ മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന വാഗ്മിയും സംഘാടകനും കലാപ്രവര്‍ത്തകനുമായ സണ്ണി ജോസഫ് ടൊറേന്റോ സീറോ മലബാര്‍ ചര്‍ച്ചിലൂടെയാണ് പൊതു രംഗത്തെത്തിയത്. പള്ളിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ടൊറേന്റോ മലയാളി സമാജത്തിന്റെ 2013-14 കാലഘട്ടത്തില്‍ ട്രഷറര്‍, സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സമാജത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നു.

ഫൊക്കാനയുടെ 2016-18 ലെ പ്രസിഡന്റായി മത്സരിക്കുന്ന തമ്പി ചാക്കോയുടെ നേതൃത്വത്തിന് സണ്ണി ജോസഫിന്റെ സ്ഥാനാര്‍ഥിത്വം കൂടുതല്‍ ആത്മവിശ്വാസം പകരുന്നു.

റിപ്പോര്‍ട്ട്: സുധ കര്‍ത്ത