വെടിക്കെട്ടില്ലാതെ ബംഗളൂരു കരക ഉത്സവം
Tuesday, April 19, 2016 8:52 AM IST
ബംഗളൂരു: ധര്‍മരായ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന തിളഗ സമുദായത്തിന്റെ കരക ഉത്സവത്തില്‍ ഇത്തവണ വെടിക്കെട്ടുണ്ടാവില്ല.

പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. പതിനൊന്നു ദിവസം നീണ്ടു നില്‍ക്കുന്ന കരഗ ഉത്സവത്തിന്റെ അഞ്ചാംദിവസമാണ് വെടിക്കെട്ട് നടത്തിയിരുന്നത്.

ഇത്തവണ വെടിക്കെട്ടിനു പകരം അന്ന് നാടോടി കലകള്‍ അവതരിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. കരഗ ഘോഷയാത്രയ്ക്കിടെ വെടിക്കെട്ട് നടക്കുന്നത് സുരക്ഷിതമല്ലെന്നു കണ്െടത്തിയതിനെത്തുടര്‍ന്നാണ് ഒഴിവാക്കിയത്. ഉത്സവത്തിന് 14ന് കൊടിയേറി. 24 വരെയാണ് ഉത്സവം നടക്കുന്നത്.