സൌത്ത് വെസ്റ് ഭദ്രാസന റാഫിള്‍ ഫണ്ട് റെയ്സിംഗ് അവലോകന യോഗം ചേര്‍ന്നു
Wednesday, April 20, 2016 5:07 AM IST
ഹൂസ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് ഭദ്രാസന ആസ്ഥാനമായ ഉര്‍ശ്ളേലം അരമനയുടെ ആദ്യ ഘട്ട വികസന പദ്ധതിയുടെ ഭാഗമായി ഓര്‍ത്തഡോക്സ് സഭയുടെ പൌരാണിക വാസ്തുശില്പ മാതൃകയില്‍ നിര്‍മ്മിക്കുന്ന ചാപ്പല്‍ ഓര്‍ത്തഡോക്സ് മ്യൂസിയം, കൌണ്‍സിലിങ് സെന്റര്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തന ധനശേഖരണത്തിന് നടത്തുന്ന റാഫിള്‍ ടിക്കറ്റിന്റെ ഫണ്ട് ശേഖരണ പുരോഗതിയുടെ സൌത്ത് മേഖല അവലോകന യോഗം ഏപ്രില്‍ 12 ന് 6.30 ഹൂസ്റണ്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പളളിയില്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ. അലക്സിയോസ് മാര്‍ യൌസേബിയോസിന്റെ അധ്യക്ഷതയില്‍ കൂടി.

പ്രസ്തുത യോഗത്തില്‍ സൌത്ത് മേഖല ഫണ്ട് റെയ്സ് കോ ഓര്‍ഡിനേറ്ററും സെന്റ് തോമസ് കത്തീഡ്രല്‍ സഹ വികാരി റവ. ഫാ. ജോയല്‍ മാത്യു, ജോണ്‍ കോന്നാത്തും ഫണ്ട് റയിസ് റിപ്പോര്‍ട്ട് യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ സൌത്ത് മേഖല പളളികളില്‍ നിന്നും റവ. ഫാ. വര്‍ഗീസ് തോമസ്, റവ. ഫാ. ഡോ. പി. സി. വര്‍ഗീസ്, റവ. ഫാ. ജെയ് കുര്യന്‍, റവ. ഫാ. രാജേഷ് കെ. ജോണ്‍ ഭദ്രാസന അസംബ്ളി അംഗങ്ങള്‍ പളളി മാനേജിങ് കമ്മറ്റി അംഗങ്ങള്‍, ആത്മീയ സംഘടന പ്രതിനിധികളും പങ്കെടുത്തു.

റാഫിന്റെ ഓണം സമ്മാനം ബെന്‍സ് കാര്‍ നറുക്കെടുപ്പ് സെപ്റ്റംബര്‍ 24 ന് ഭദ്രാസന ആസ്ഥാനത്തു നടത്തപ്പെടുമെന്ന് ഭദ്രസന പിആര്‍ഒ എല്‍ദോ പീറ്റര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി