കേസി മലയാളി ഫോറത്തിനു പുതിയ ഭാരവാഹികള്‍
Wednesday, April 20, 2016 8:57 AM IST
മെല്‍ബണ്‍: കേസി കൌണ്‍സിലിന്റെ കീഴിലുള്ള ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ കേസി മലയാളി ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഗിരീഷ് മാധവന്‍ (പ്രസിഡന്റ്), മാത്യു ജോസഫ് (വൈസ് പ്രസിഡന്റ്), സന്തോഷ് ബാലകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), ഷാജി പുല്ലന്‍ (ജോ. സെക്രട്ടറി), റോയി തോമസ് (ട്രഷറര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ബെന്നി ജോസഫ്, ജോണി മറ്റം, നിഷ ആനീ ജോണ്‍, അലക്സാണ്ടര്‍ വര്‍ഗീസ്, സന്‍ജയ് പരമേശ്വരന്‍ എന്നിവരെയും തെരഞ്ഞെടുത്തു. ഡെറിന്‍ ഡേവിസാണു പിആര്‍ഒ.

ആദ്യകാല പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുഴുവന്‍ അംഗങ്ങളും തെരഞ്ഞെടുപ്പില്‍ പങ്കാളികളായി.തെരഞ്ഞെടുപ്പിനു ജോസ് എം. ജോര്‍ജ് റിട്ടേണിംഗ് ഓഫീസറായിരുന്നു. തുടര്‍ന്നു അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സംഗമവും നടന്നു.