യൂത്ത് വിംഗ് ഭാരവാഹികള്‍
Thursday, April 21, 2016 5:36 AM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫോറം യൂത്ത് വിംഗിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എസ്. അര്‍ജുന്‍ (കണ്‍വീനര്‍), പ്രവീണ്‍ (ജോയിന്റ് കണ്‍വീനര്‍), ടി.ഡി. റോബര്‍ട്ട് (കോ-ഓര്‍ഡിനേറ്റര്‍), വി.കെ. ദിലീപ് (ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍), അശ്വതി (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പത്തംഗ മാനേജിംഗ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഇതോടനുബന്ധിച്ചു നടന്ന യോഗത്തില്‍ ഫോറം പ്രസിഡന്റ് അഡ്വ. മെന്റോ ഐസക് അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗിന്റെ ഉപദേഷ്ടാക്കളായ സൈമണ്‍ തലകോടന്‍, അജയ് കിരണ്‍, ഷാഷി ആര്‍. പിള്ള തുടങ്ങിയവര്‍ യോഗത്തിനു നേതൃത്വം നല്കി. സെക്രട്ടറി മധു കലമാനൂര്‍, ഷിബു ശിവദാസ്, പി.ജെ. ജോജോ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.