യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കും
Thursday, April 21, 2016 6:07 AM IST
മെല്‍ബണ്‍: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രവാസി കേരള കോണ്‍ഗ്രസിന്റെ കോര്‍കമ്മിറ്റി തീരുമാനിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കേരളത്തിന്റെ വികസനത്തിനും കരുതലിനും വേണ്ടി പ്രവര്‍ത്തിച്ച യുഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം ഉണ്ടാകാനും പ്രവാസികളുടെ ആവശ്യങ്ങളോട് അനുഭാവം പ്രകടിപ്പിച്ച ഈ ഗവണ്‍മെന്റ് നിലനില്‍ക്കേണ്ടത് സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ആവശ്യമാണെന്നു കോര്‍കമ്മിറ്റി വിലയിരുത്തി.

യോഗത്തില്‍ കോര്‍കമ്മിറ്റി അംഗങ്ങളായ ഏബ്രഹാം പി. സണ്ണി (യുഎഇ), ജയ്ബു കുളങ്ങര (യുഎസ്എ), ഷൈമോന്‍ തോട്ടുങ്കല്‍ (യുകെ), റെജി പാറയ്ക്കന്‍ (ഓസ്ട്രേലിയ), രാജു കുറ്റക്കോടന്‍ (അയര്‍ലന്‍ഡ്), ബിജോമോന്‍ ചേറ്റലത്ത് (ന്യൂസിലന്‍ഡ്) എന്നിവര്‍ പങ്കെടുത്തു.