മെല്‍ബണ്‍ കെസിവൈഎല്‍ 'ഹോളി 2016'
Thursday, April 21, 2016 6:08 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ യുവജന സംഘടനയായ മെല്‍ബണ്‍ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ യുവതിയുവാക്കള്‍ക്കായി ഏപ്രില്‍ 23നു (ശനി) രാവിലെ 10 മുതല്‍ 'ഹോളി 2016' ആഘോഷിക്കുന്നു.

മെല്‍ബണിലെ ക്ളയിറ്റണ്‍ നമചിത്രാ പാര്‍ക്കിലാണ് പരിപാടികള്‍. ഡാന്‍സ്, സംഗീതം, സ്പോര്‍ട്സ്, വാട്ടര്‍ കളര്‍ ഫൈറ്റിംഗ് എന്നീ ഇനങ്ങളില്‍ യുവതിയുവാക്കള്‍ക്ക് പങ്കെടുക്കാവുന്നതാണ്. പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ യുവതിയുവാക്കള്‍ക്കും വൈറ്റ് കളര്‍ ഡ്രസ് കോഡ് ഉപയോഗിക്കേണ്ടതാണ്. രാവിലെ 10നു തന്നെ എല്ലാ കെസിവൈഎല്‍ അംഗങ്ങളും പാര്‍ക്കില്‍ എത്തിച്ചേരണമെന്ന് സെക്രട്ടറി ഡെന്‍സില്‍ ഡൊമിനിക് അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍