ബിരുദദാനവും വാര്‍ഷികാഘോഷവും
Thursday, April 21, 2016 8:07 AM IST
ബംഗളൂരു: എസ്ജെഇഎസ് കോളജ് ഓഫ് മാനേജ്മെന്റ് സ്റഡീസ് ബിരുദദാനവും വാര്‍ഷികാഘോഷവും കോളജില്‍ നടന്നു. എസ്ജെഇഎസ് സെക്രട്ടറി കെ. നാഗരാജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെആര്‍ പുരം എംഎല്‍എ ബി.എ. ബസവരാജ് മുഖ്യാതിഥി ആയിരുന്നു. മുന്‍ നോമിനേറ്റഡ് കോര്‍പറേറ്റര്‍ ജെ. ജോണ്‍, എയ്റോസ്പേസ് ആന്‍ഡ് ഏവിയേഷന്‍ സെക്ടര്‍ സ്കില്‍ കൌണ്‍സില്‍ സിഇഒ പീറ്റര്‍ ഇമ്മാനുവേല്‍, എസ്ജെഇഎസ് ഡയറക്ടര്‍ വി. നാഗരാജ്, ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ഡോ. സാം. പി. ഫിലിപ്പ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ജ് വര്‍ഗീസ്, എസ്ജെഇഎസ് കോളജ് ഓഫ് മാനേജ്മെന്റ് സ്റഡീസ് ഡയറക്ടര്‍ ആര്‍.ജി. ശേഖര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.