ഡാളസ് സെന്റ് മേരീസ് വലിയപള്ളി സണ്‍ഡേ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി
Friday, April 22, 2016 5:11 AM IST
ഡാളസ്: സൌത്ത് വെസ്റ് ഭദ്രാസന സണ്‍ഡേ സ്കൂളിന്റെ സതേണ്‍ റീജണ്‍ മത്സരത്തില്‍ ഡാളസ് സെന്റ് മേരീസ് വലിയപള്ളി സണ്‍ഡേ സ്കൂള്‍ പോത്തന്‍ തോമസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

ഏപ്രില്‍ 16-നു ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.

വികാരി ഫാ. രാജു ദാനിയേല്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജീം തോമസ് എന്നിവരുടെ നേതൃത്വത്തിലാണു സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം