വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളും കണ്‍വന്‍ഷനും മേയ് ആറ്, ഏഴ്, എട്ട് തീയതികളില്‍
Friday, April 22, 2016 5:43 AM IST
പെന്‍സില്‍വേനിയ: സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളും ഇതോടനുബന്ധിച്ചു നടക്കുന്ന കണ്‍വന്‍ഷനും മേയ് ആറ്, ഏഴ്, എട്ട് (വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടത്തുന്നു.

കണ്ടനാട് വെസ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തുന്ന പെരുന്നാള്‍ ആഘോഷങ്ങളില്‍ ഫാ. റിഞ്ചു പി. കോശി സംബന്ധിക്കും.

ആറിനു (വെള്ളി) വൈകുന്നേരം ആറിന് സന്ധ്യ നമസ്കാരത്തിനുശേഷം ഫാ. റിഞ്ചു പി. കോശി വചനശുശ്രൂഷ നിര്‍വഹിക്കും.

ഏഴിനു (ശനി) നാലിനു ത്രിഡി യൂത്ത് എന്ന പരിപാടി അരങ്ങേറും. സന്ധ്യനമസ്കാരത്തിനുശേഷം ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് വചനശുശ്രൂഷ നിര്‍വഹിക്കും.

എട്ടിനു (ഞായര്‍) രാവിലെ 8.30നു പ്രഭാത നമസ്കാരത്തിനുശേഷം വിശുദ്ധ കുര്‍ബാന തുടര്‍ന്നു നേര്‍ച്ച വിതരണം എന്നിവ നടക്കും.

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും വികാരി ഫാ. അബു വര്‍ഗീസ് പീറ്റര്‍, ട്രസ്റി വര്‍ഗീസ് മാത്യു, സെക്രട്ടറി ഫിലിപ്പോസ് ജോര്‍ജ് എന്നിവര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: 914 806 4595, 610 220 1509, 732 581 0769.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍