ഹൂസ്റണില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് അവലോകന യോഗം ഏപ്രില്‍ 24ന്
Friday, April 22, 2016 5:46 AM IST
ഹൂസ്റണ്‍: ആസന്നമായിരിക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളുടെ വിജയം സുനിശ്ചിതമാക്കുന്നതിനും കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമായി യുഡിഎഫ് അനുഭാവികള്‍ ഒത്തുചേരുന്നു.

ഏപ്രില്‍ 24നു (ഞായര്‍) വൈകുന്നേരം ആറിനു സ്റാഫോഡിലുള്ള സൌത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഓഫീസ് ഹാളില്‍ (445, എങ 1092, ടമേളളീൃറ, ഠത 77477) ചേരുന്ന സമ്മേളനത്തിലേക്ക് ഹൂസ്റണിലെ എല്ലാ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും യുഡിഎഫ് അനുഭാവികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

ഹൂസ്റണിലെ യുഡിഎഫ് നേതാക്കള്‍ക്കൊപ്പം സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവര്‍ത്തകരും യോഗത്തില്‍ സംബന്ധിക്കും.

ബേബി മണക്കുന്നേല്‍ 713 291 9721, സണ്ണി കാരിക്കല്‍ 832 566 6806, പൊന്നുപിള്ള 281 261 4950.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി