വിഷു വിശേഷാല്‍ പൂജ നടത്തി
Friday, April 22, 2016 5:54 AM IST
ബംഗളൂരു: സോമഷെട്ടിഹള്ളി ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ വിഷുവിനോടനുബന്ധിച്ച് വിശേഷാല്‍ പൂജകള്‍ നടന്നു. രാവിലെ അഞ്ചിനു മഹാഗണപതിഹോമം, വിഷുക്കണി, വിശേഷാല്‍ അര്‍ച്ചനകള്‍ തുടങ്ങിയവയും തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് വിഷുക്കൈനീട്ടവും ഉണ്ടായിരുന്നു.

മേല്‍ശാന്തി കോതമംഗലം പുല്ലേരി ഇല്ലത്ത് കേശവന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രം കണ്‍വീനര്‍ പി. രാമചന്ദ്രന്‍ നായര്‍, പ്രസിഡന്റ് ടി. ദാസ്, ട്രഷറര്‍ ഇ. ജയരാജ്, വൈസ് പ്രസിഡന്റ് എം. വേണുഗോപാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.