ഫോമ സ്ഥാനാര്‍ഥികള്‍ നേര്‍ക്കുനേര്‍, മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാം വന്‍ വിജയം
Saturday, April 23, 2016 5:48 AM IST
ഫിലഡല്‍ഫിയ: ഫോമ മിഡ് അറ്റ്ലാന്റിക് റീജണിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാം വന്‍ വിജയം.

2016-18 കാലയളവില്‍ ഫോമയെ നയിക്കുവാന്‍ തയാറെടുക്കുന്ന സ്ഥാനാര്‍ഥികള്‍ക്കായി കരുതി വച്ചിരുന്ന പത്രക്കാരുടെയും ചാനല്‍ പ്രതിനിധികളുടെയും മൂര്‍ച്ചയുള്ള ചോദ്യങ്ങളില്‍ പലപ്പോഴും സ്ഥാനാര്‍ഥികള്‍ പതറിപ്പോയെങ്കിലും ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ ഓരോ സ്ഥാനാര്‍ഥിയും തങ്ങളുടെ വാദമുഖങ്ങളും ആശയങ്ങളും തടിച്ചു കൂടിയ പ്രതിനിധികള്‍ക്കു മുമ്പില്‍ നിരത്തി.

പരിപാടിയില്‍ പങ്കെടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ബെന്നി വാച്ചാചിറയും സ്റാന്‍ലി കളത്തിലും പക്വതയോടെ അവരവരുടെ വാദഗതികളും ആശയങ്ങളും അവതരിപ്പിച്ചു.

ഫോമ ജന്മമെടുത്ത 2008നു ശേഷം 2012 ല്‍ ന്യൂയോര്‍ക്കിലും ശേഷം ഫിലഡല്‍ഫിയയിലും 2018 ലും 2020 ലും വീണ്ടും ന്യൂയോര്‍ക്കിലും എന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍ ഫോമ കണ്‍വന്‍ഷനുകള്‍ ട്രൈസ്റേറ്റ് ഏരിയയില്‍ മാത്രം മതിയോ അതോ മറ്റു സംസ്ഥാനങ്ങള്‍ക്കു കണ്‍വന്‍ഷന്‍ നടത്തുവാനുള്ള അവസരം വേണ്േട എന്നുള്ള ചോദ്യത്തോട് ന്യൂയോര്‍ക്ക് സിറ്റിയില്‍ കണ്‍വന്‍ഷന്‍ നടത്തിയിട്ടില്ല മറിച്ച് നടന്നു എന്നു പറയുന്നത് ഷിപ്പില്‍ ആയിരുന്നു എന്നും ആളുകള്‍ക്കു ന്യൂയോര്‍ക്ക് സിറ്റി കാണുവാന്‍ ഒരു അവസരമായിരിക്കുമെന്നും അത് എന്നു സ്റാന്‍ലി മറുപടി പറഞ്ഞു.

അതേസമയം, ബെന്നി വാച്ചാചിറയുടെ മറുപടി ഫോമ രൂപം കൊണ്ടതിനുശേഷം നടന്ന കണ്‍വന്‍ഷനുകള്‍ ഒക്കെ ട്രൈസ്റേറ്റ് ഏരിയയില്‍ മാത്രമായിരുന്നുവെന്നും അങ്ങനെ ഒരു റീജണിനു മാത്രം അവകാശപ്പെട്ടതല്ല മറിച്ച് എല്ലാ റീജണുകള്‍ക്കും അവകാശം ഉണ്െടന്നും ഷിക്കാഗോയില്‍ ഇതുവരെ ഒരു കണ്‍വന്‍ഷന്‍ നടത്തിയിട്ടില്ലെന്നും 2018ല്‍ അതിനു എല്ലാവരും വേദി ഒരുക്കിത്തരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ജിബി തോമസ് (ന്യൂജേഴ്സി), ജോസ് ഏബ്രഹാം (ന്യൂയോര്‍ക്ക്) എന്നിവര്‍ തങ്ങളുടെ സ്വത സിദ്ധമായ ശൈലിയില്‍ ചോദ്യങ്ങളെ നേരിട്ടു. ജിബി തോമസ് അമേരിക്കയിലെ ചെറുപ്പക്കാരെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.

ഫോമയുടെ ട്രഷറര്‍ സ്ഥാനത്തേക്കു മത്സരിക്കുന്ന ഷിക്കാഗോയില്‍നിന്നുള്ള ജോസി കുരിശിങ്കല്‍ തന്റെ സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഫോമയ്ക്ക് ലഭിക്കുന്ന ഓരോ ഡോളറും വളരെ സൂക്ഷ്മതയോടെ വിനിയോഗിക്കുമെന്നും കമ്മിറ്റിയോട് ചേര്‍ന്നു മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ ആകുമെന്നും പ്രസിഡന്റും ട്രഷററും ഷിക്കാഗോയില്‍ നിന്നുതന്നെ ആയാല്‍ അത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ബെന്നി വാച്ചാചിറയും സെക്രട്ടറി സ്ഥാനാര്‍ഥിയായ ജിബി തോമസും താനും വിഭാവനം ചെയ്യുന്നതുപോലെ ഷിക്കാഗോ നിവാസികളുടെ ചിരകാല സ്വപ്നമായ 2018 കണ്‍വന്‍ഷന്‍ തന്റെ സ്വന്തം നാട്ടില്‍ നടത്തുവാന്‍ സാധിക്കുമെന്നും അതിനു എല്ലാവരുടെയും പിന്തുണയും അദ്ദേഹം ആവശ്യപ്പെട്ടു. ബിജു തോമസ് പന്തളം ചില സാങ്കേതിക കാരണങ്ങളാല്‍ എത്തിയിരുന്നില്ല. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായി മൂന്നു പേരായിരുന്നു മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാമിന് എത്തിയിരുന്നത്. സണ്ണി ഏബ്രഹാം (ഫിലഡല്‍ഫിയ), റെനി പൌലോസ് (സാന്‍ഫ്രാന്‍സിസ്കോ) ലാലി കളപ്പുരയ്ക്കല്‍ (ന്യൂയോര്‍ക്ക്) എന്നിവര്‍ അവരുടെ തുടക്കം മുതല്‍ നടത്തിയിരുന്ന സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ചും തങ്ങളുടെ അനുഭവ സമ്പത്ത് ഫോമയുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്നും അറിയിച്ചു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന വിനോദ് കൊണ്ടുര്‍ ഡേവിഡ് (ഡിട്രോയിറ്റ്), കുര്യന്‍ ഉമ്മന്‍ (ന്യൂയോര്‍ക്ക്) എന്നിവരും ജോ. ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഷിനു ജോസഫ് (ന്യൂയോര്‍ക്ക്), അലക്സ് അലക്സാണ്ടര്‍ (ഫിലാഡല്‍ഫിയ) എന്നിവരും ഫോമയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ ആകാന്‍ സമയം കണ്െടത്തുമെന്നു വാഗ്ദാനം ചെയ്തു.

ഫോമയുടെ വിമന്‍സ് ഫോറം പ്രതിനിധി ആയി ഫിലഡല്‍ഫിയയില്‍നിന്നു രേഖ ഫിലിപ്പ്, നാഷണല്‍ കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സിറിയക് കുര്യന്‍ (ന്യൂജേഴ്സി), സഖറിയാസ് കുര്യന്‍ പെരിയപ്പുറം തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

രാജ് കുറുപ്പ് (ഡിസി) രാജു വര്‍ഗീസ് (ന്യൂജേഴ്സി), അനിയന്‍ ജോര്‍ജ് (ന്യൂജേഴ്സി), അലക്സ് ജോണ്‍ (ന്യൂജേഴ്സി) എന്നിവരടങ്ങിയ പാനല്‍ ആണ് സ്ഥാനാര്‍ഥികളോടു ചോദ്യങ്ങള്‍ ചോദിച്ചത്. മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാം മോഡറേറ്റര്‍ ആയിരുന്ന വില്‍സണ്‍ പാലത്തിങ്കല്‍, മധു രാജന്‍ എന്നിവരാണു പരിപാടി നയിച്ചത്.

മുന്നൂറില്‍പരം ഫോമ ഡെലിഗേറ്റുകളും അതിലേറെ പ്രവര്‍ത്തകരും പങ്കെടുത്ത ഫോമ മിഡ്അത്ലാന്റിക് റീജണല്‍ കണ്‍വന്‍ഷനു ചുക്കാന്‍ പിടിച്ചത് ചെയര്‍മാന്‍ യോഹന്നാന്‍ ശങ്കരത്തിലും ഫോമ മിഡ് അതലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസും വില്‍സണ്‍ പാലത്തിങ്കല്‍, മധു രാജന്‍, ചെറിയാന്‍ കോശി, വിവിധ അസോസിയേഷനുകളുടെ പ്രസിഡന്റുമാരായ ബോബി തോമസ്, അലക്സ് മാത്യു, സണ്ണി ഏബ്രഹാം, ഏലിയാസ് പോള്‍, ജോര്‍ജ് ഏബ്രഹാം, നിവെദാ രാജന്‍ തുടങ്ങിയവരായിരുന്നു.

രാജു പള്ളത്ത് (ഏഷ്യാനെറ്റ്), സുനില്‍ ട്രൈസ്റാര്‍ (പ്രവാസി ചാനല്‍), ജോസ് കാടാപ്പുറം (കൈരളി ടിവി), ജോര്‍ജ് ജോസഫ് (ഇ-മലയാളി), ജോബി ജോര്‍ജ് (മലയാളം പത്രം), വിന്‍സെന്റ് ഇമ്മാനുവല്‍ (കേരള എക്സ്പ്രസ്, ഏഷ്യാനെറ്റ്) ഏബ്രഹാം മാത്യു (മലയാളം വാര്‍ത്ത), ജിജി കോശി (കൈരളി)

മധു രാജന്‍ (അശ്വമേധം), ജോസഫ് ഇടിക്കുള (സംഗമം ന്യൂസ്) തുടങ്ങി പ്രമുഖ മാധ്യമങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിന്നറോടു കൂടി പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്