അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: വിവിധ കമ്മിറ്റികള്‍ പുരോഗമിക്കുന്നു
Saturday, April 23, 2016 5:50 AM IST
ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസന 30-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 20 മുതല്‍ 23 വരെ നടത്തുന്നതിനുള്ള വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുന്നു.

കോണ്‍ഫറന്‍സിന്റെ വന്‍ വിജയത്തിനായി യല്‍ദൊ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത ചെയര്‍മാനായി, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണു പ്രവര്‍ത്തിച്ചുവരുന്നത്.

വിവിധ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍മാരായി ഫാ. ഗീവര്‍ഗീസ് ജേക്കബ്, ഡോ. ടി.വി. ജോണ്‍ (ജനറല്‍ കണ്‍വീനേഴ്സ്), ചാണ്ടി തോമസ്, സിമി ജോസഫ് (ഫിനാന്‍സ്), അച്ചു ഫീലിപ്പോസ്(പബ്ളിസിറ്റി, മാര്‍ക്കറ്റിംഗ്), ഷെവലിയര്‍ ഏബ്രഹാം മാത്യു, ബിനോയി വര്‍ഗീസ്(രജിസ്ട്രേഷന്‍, റിസപ്ഷന്‍) പി.ഒ. ജോര്‍ജ് (ട്രാന്‍സ്പോര്‍ട്ടേഷന്‍), ജോജി കാവനാല്‍, ഷെറിന്‍ മത്തായി (സ്റേജ് പ്രോഗ്രാം), ഷെറിന്‍ മത്തായി (ഫെസിലിറ്റി), ഡോ.ജോണ്‍ തോമസ്, ഫാ.സാക്ക് വര്‍ഗീസ് (സെക്യൂരിറ്റി മെഡിക്കല്‍, എമര്‍ജന്‍സി), ഫാ.ജോര്‍ജ് ഏബ്രഹാം, ഷെവലിയര്‍ സി.ജി. വര്‍ഗീസ്(റാസ), ഫാ. എബി മാത്യു, ഫാ. വര്‍ഗീസ് പോള്‍ (വിശുദ്ധ കുര്‍ബാന), ഷെവലിയര്‍ ഏബ്രാഹാം മാത്യു, ഷെറിന്‍ മത്തായി, പി.ഒ. ജോര്‍ജ് (ടൈം മാനേജ്മെന്റ്), ഫാ.ജെറി ജേക്കബ് (യൂത്ത് കോഓര്‍ഡിനേറ്റര്‍), സാജു പൌലോസ് മാരോത്ത് (ചീഫ് എഡിറ്റര്‍, മലങ്കര ദീപം) എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു.

യഹോവയില്‍ ആശ്രയിച്ചു നന്മ ചെയ്യുക, സങ്കീര്‍ത്തനങ്ങള്‍ (37-3) എന്നതായിരിക്കും സെമിനാറിന്റെ പ്രധാന ചിന്താവിഷയം. പ്രഗല്‍ഭ വാഗ്മിയും വചന പ്രഘോഷകനുമായ യാക്കോബ് മാര്‍ അന്തോനിയോസ് മെത്രാപ്പോലീത്താ (മംഗളൂരു ഭദ്രാസനാധിപന്‍) മുഖ്യ പ്രഭാഷകനായിരിക്കും. മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേകം സെമിനാറുകള്‍ ചര്‍ച്ചാക്ളാസുകള്‍, ധ്യാനയോഗങ്ങള്‍, വൈവിധ്യമാര്‍ന്ന കള്‍ച്ചറല്‍ പരിപാടികള്‍ തുടങ്ങി പുതുമയാര്‍ന്ന നിരവധി ഇനങ്ങള്‍ ഉള്‍പ്പെടുത്തി നടത്തുന്ന കുടുംബമേളയില്‍ കാനഡയിലും അമേരിക്കയിലുമുള്ള വിവിധ ദേവാലയങ്ങളില്‍ നിന്നുമായി, നൂറുകണക്കിനു വിശാസികള്‍ പങ്കെടുക്കും.

ഫിനാന്‍ഷ്യല്‍ ആന്‍ഡ് റിട്ടയര്‍മെന്റ് പ്ളാനിംഗ്, കുടുംബ ജീവിതം തുടങ്ങിയ വിവിധ വിഷയങ്ങളെ സംബന്ധിച്ച്, പ്രഗല്‍ഭരും പരിചയ സമ്പന്നരുമായ വിശിഷ്ട വ്യക്തികള്‍ നയിക്കുന്ന ചര്‍ച്ചകളും പഠനക്ളാസുകളും ഈ വര്‍ഷത്തെ പരിപാടിയിലെ വ്യത്യസ്തതയാര്‍ന്ന ഇനമായിരിക്കും.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍