എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക സുരേഷ് ഗോപിയെ അനുമോദിച്ചു
Monday, April 25, 2016 12:51 AM IST
ന്യൂയോര്‍ക്ക് : രാജ്യ സഭാംഗത്വം ലഭിച്ച സുപ്രസിദ്ധ സിനിമാ നടന്‍ സുരേഷ് ഗോപിക്ക് രാജ്യസഭാംഗത്വം ലഭിച്ചതില്‍ എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

രാഷ്ട്രീയാധികാരം ഇല്ലാതിരുന്ന സമയത്തും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്നും ഉത്സാഹം കാട്ടിയിരുന്ന അദ്ദേഹം രാജ്യസഭയിലെത്തിയപ്പോള്‍ തീര്‍ച്ചയായും തന്റെ പദവിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന വിശ്വാസം തനിക്കുണ്െടന്ന് പ്രസിഡന്റ് ജി.കെ. പിള്ള പറഞ്ഞു.

2014ല്‍ വാഷിംഗ്ടന്‍ ഡിസിയില്‍ നടന്ന നായര്‍ സംഗമത്തില്‍ മുഖ്യാതിഥിയായി സുരേഷ് ഗോപി പങ്കെടുത്ത കാര്യം എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ അനുസ്മരിച്ചു. അന്ന് കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചത് സുരേഷ് ഗോപിയുടെ സഹോദരനായ സനില്‍ ഗോപിയായിരുന്നു.

സുരേഷ് ഗോപിയുടെ ആത്മാര്‍ഥമായ സേവനം സംസ്ഥാനത്തിനു നേട്ടങ്ങള്‍ കൈവരുത്തും എന്നാണ് താന്‍ കരുതുന്നത് എന്ന് ട്രഷറര്‍ പൊന്നു പിള്ള പറഞ്ഞു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ