ഹൂസ്റണ്‍ (ടെക്സസ്): ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബ് ഹൂസ്റണ്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 22നു സ്റാഫോര്‍ഡ് ദേശി റസ്ററന്റില്‍ നടന്ന ചടങ്ങില്‍ അമേരിക്കയിലേയും കാനഡയിലേയും നൂറുകണക്കിനു മാധ്യമ പ്രവര്‍ത്തകരെ സാക്ഷിയാക്കി ഐഎപിസി ചെയര്മാന് ജിന്‍സ്മോന്‍ സഖറിയ ഉദ്ഘാടനം നിര്‍വഹിച്ചു.
പുതിയ ചാപ്റ്ററിന്റെ പ്രസിഡന്റായി ഈശോ ജേക്കബിനേയും ജേക്കബ് കുടശനാട്, മോട്ടി മാത്യു എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജോസഫ് പൊന്നോലി (ജനറല്‍ സെക്രട്ടറി), ജോജി ജോസഫ് (ട്രഷര്‍) എന്നിവരേയും ചെയര്മാന് പ്രഖ്യാപിച്ചു.
ഫൊക്കാന മുന്‍ പ്രസിഡന്റ് ജി.കെ. പിള്ള, ഫോമ മുന്‍ പ്രസിഡന്റ് ശശിധരന് പിള്ള, ഗ്രേറ്റര്‍ ഹൂസ്റണ്‍ മലയാളി അസോസിയേഷന് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ജോര്‍ജ് ഏബ്രഹാം, ഹൂസ്റണ്‍ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് പ്രസിഡന്റ് സാലി സാമുവല്‍, മലയാളി സീനിയര്‍ സിറ്റിസണ്‍ അസോസിയേഷന് പ്രസിഡന്റ് പൊന്നു പിള്ള, ഓവര്‍സീസ് കേരള ചേംബര്‍ ഓഫ് കോമേഴ്സ് ഹൂസ്റണ്‍ പ്രസിഡന്റ് ലിഡ തോമസ്, വൈസ് പ്രസിഡന്റ് ബോബി ജോസഫ്, വോയ്സ് ഓഫ് ഏഷ്യ ന്യൂസ് വീക്ലിയെ പ്രതിനിധീകരിച്ച് കോശി തോമസ്, സ്റാഫോര്‍ഡ് സിറ്റി കൌണ്‍സില്‍ അംഗം കെന്‍ മാത്യു, അമേരിക്കന്‍ മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ് മണ്ണക്കരോട്ട്, മലയാളി പ്രസ് കൌണ്‍സില്‍ പ്രസിഡന്റ് എ.സി. ജോര്‍ജ്, സെക്രട്ടറി ബ്ളസന്‍ സാമുവല്‍, കേരള റൈറ്റേഴ്സ് ഫോറം പബ്ളിക് റിലേഷന്‍സ് കോഓര്‍ഡിനേറ്റര്‍ ജോസഫ് പൊന്നോലി, ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബ് നാഷണല്‍ കമ്മിറ്റി അംഗം ബാബു യേശുദാസ്, ഏഷ്യനെറ്റ് അമേരിക്കന്‍ ജാലകം പ്രൊഡ്യൂസര്‍ ജോര്‍ജ് തേക്കുമ്മേല്, കമ്യൂണിറ്റി അസോസിയേഷന് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് നൈനാന് മാത്തുള്ള, മലയാളി എഫ്എം റേഡിയോ ടെക്സസ് ഡയറക്ടര്‍ ബിജു വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.