'കിഡ്സ് ആന്‍ഡ് യൂത്ത് ഫെസ്റ് 2016' ഏപ്രില്‍ 30ന്
Tuesday, April 26, 2016 6:43 AM IST
സിഡ്നി: കുട്ടികളുടെയും യുവജനങ്ങളുടെയും വ്യക്തിത്വ വികാസവും നേതൃത്വ പരിശീലനവും ലക്ഷ്യമാക്കി ഓസ്ട്രേലിയന്‍ മലയാളി മുസ്ലിം അസോസിയേഷന്റെ (അങകഅ) ആഭിമുഖ്യത്തില്‍ 'കിഡ്സ് ആന്‍ഡ് യൂത്ത് ഫെസ്റ് 2016' എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 30നു (ശനി) ഓബണ്‍ കമ്യൂണിറ്റി ഹാളില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറു വരെയാണ് പരിപാടി എന്ന് അങകഅ ചടണ പ്രസിഡന്റ് ഡോ. അലി പരപ്പില്‍ അറിയിച്ചു.

ഡോ. കാസിം ചേലാട്ട് ഫെസ്റ് ഉദ്ഘാടനം ചെയ്യും. ഹാഷിം മുഹമ്മദ് വിവിധ പരിപാടികള്‍ കോഓര്‍ഡിനേറ്റ്ചെയ്യും. മനശാസ്ത്രഞനായ ഡോ. പ്രശാന്ത് മയൂര്‍, ഡോ. അദ്നാന്‍ യൂനിസ് എന്നിവര്‍ പ്രഭാഷണം നടത്തും. നിസാര്‍ മൊയ്തീന്‍ സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ്, റൌഫ് സജീവിന്റേയും അഫ്ഷന്‍ കോയയുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള ക്വിസ്, ഖുറാന്‍ പാരായണ മത്സരം, കടഞഅ സ്റാഫിന്റെ നേതൃത്വത്തിലുള്ള വുമണ്‍ ആന്‍ഡ് കിഡ്സ് വര്‍ക്ഷോപ്പുകള്‍, ഓബണ്‍ പോലീസിന്റെ പോലീസിനെ അറിയുക തുടങ്ങിയ പരിപാടികളും ഫെസ്റിന്റെ ഭാഗമായിരിക്കും. ഇന്‍സ്പെക്ടര്‍ എമ്മ വാട്സണ്‍ സമ്മാന ദാനവും ജനറല്‍ സെക്രട്ടറി മുഹമ്മദലി നന്ദി പ്രസഗവും നടത്തും.