കല്‍ബുര്‍ഗിയെ വധിച്ചത് വാടകക്കൊലയാളിയെന്ന് സിഐഡി
Wednesday, April 27, 2016 5:41 AM IST
ബംഗളൂരു: പുരോഗമന സാഹിത്യകാരന്‍ കല്‍ബുര്‍ഗിയെ വധിച്ചത് വാടകക്കൊലയാളിയാണെന്ന് സിഐഡി നിഗമനം. തീവ്രഹിന്ദുത്വ സംഘടനകള്‍ കൊലയാളിയെ വാടകയ്ക്കെടുത്തതാകാമെന്നും സിഐഡി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുപതോളം ഹിന്ദുത്വസംഘടനകള്‍ നിരീക്ഷണത്തിലാണെന്നും കൊലയാളികള്‍ ഉടന്‍ പിടിയിലാകുമെന്നും സിഐഡി വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30നാണ് കല്‍ബുര്‍ഗിയെ വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമി വെടിവച്ചു കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ട പുരോഗമന സാഹിത്യകാരന്മാരായ നരേന്ദ്ര ദാഭോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തിനു കല്‍ബുര്‍ഗി വധവുമായി സാമ്യമുണ്െടന്നും സിഐഡി അന്വേഷണത്തില്‍ കണ്െടത്തിയിരുന്നു.