ഫോമ വെസ്റേണ്‍ റീജണ്‍ കിക്ക് ഓഫ് വന്‍ വിജയം
Wednesday, April 27, 2016 5:44 AM IST
കലിഫോര്‍ണിയ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) അഞ്ചാമത് അന്തര്‍ദേശിയ കണ്‍വന്‍ഷന്റെ മുന്നൊരുക്കമെന്ന നിലയില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ നടത്തിയ കിക്കോഫ് മീറ്റിംഗ് വന്‍ വിജയമായി.

മലയാളി അസോസിയേന്‍ ഓഫ് നോര്‍ത്ത് കലിഫോര്‍ണിയ (മങ്ക) ആതിഥേയത്വം വഹിച്ച പരിപാടിയില്‍ ഫോമയുടെ റീജണല്‍ വൈസ് പ്രസിഡന്റ് റ്റോജോ തോമസ് അധ്യക്ഷത വഹിച്ചു. ഫോമ ഉപദേശക സമിതി ചെയര്‍മാന്‍ ജോസഫ് ഔസോ അന്തര്‍ദേശിയ കണ്‍വന്‍ഷന്റെ വിശദാംശങ്ങള്‍ സദസിനു വിവരിച്ചു.

ഫോമ-ആര്‍സിസി പ്രോജക്ടിന്റെ ഫണ്ട് ശേഖരണവും ഇതോടൊപ്പം സംഘടിപ്പിച്ചു. ഫോമയുടെ നാഷണല്‍ കമ്മിറ്റിയംഗവും ബൈലോസ് ആന്‍ഡ് ക്രെഡന്‍ഷ്യല്‍സ് കമ്മിറ്റി ചെയര്‍മാനുമായ പന്തളം ബിജു തോമസ് പ്രോജക്ടിന്റെ സാധ്യതയും പുരോഗതിയും വിവരിച്ചു. ഫോമയുടെ ഗ്രാന്റ് കാന്യന് പദ്ധതിയുടെ സാധ്യതകളും ഗുണങ്ങളും വ്യക്തമാക്കിയതോടൊപ്പം എല്ലാവരുടേയും സഹായ സഹകരണങ്ങളും അഭ്യര്‍ഥിച്ചു.

മങ്കയുടെ മുന്‍ പ്രസിഡന്റ് സാജു ജോസഫിനെ ഫോമ-ആര്‍സിസി പ്രോജക്ടിന്റെ റീജണല്‍ കോഓര്‍ഡിനേറ്ററായി തെരഞ്ഞെടുത്തു. ലോസ് ആഞ്ചലസ് കേരള അസോസിയേഷനില്‍നിന്നു സുജ ഔസോ, മങ്കയുടെ പ്രസിഡന്റ് ബെന്‍സി അലക്സ്, സെക്രട്ടറി സിജോ പറപ്പളി, ജോബി പൌലോസ് എന്നിവരും പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്