വെസ്റ്ചെസ്റര്‍ ബ്രോണ്‍സ് ക്നാനായ മിഷന്‍ കൂടാരയോഗം സംഘടിപ്പിച്ചു
Wednesday, April 27, 2016 5:46 AM IST
ന്യൂയോര്‍ക്ക്: വെസ്റ്ചെസ്റര്‍ ബ്രൊണ്‍സ് സെന്റ് ജോസഫ് ക്നാനായ മിഷന്‍ ആദ്യമായി കൂടാരയോഗം ന്യൂയോര്‍ക്കിലെ ഹാര്‍ട്സ് ഡെയിലുള്ള (ഒഅഞഠട ഉഅഘഋ) തോമസ് പാലിചേരിയുടെ ഭവനത്തില്‍ ഭവനവെഞ്ചിരിപ്പും പ്രത്യേക കുടുംബ പ്രാര്‍ഥനയോടും കൂടെ ആരംഭിച്ചു.

മിഷന്‍ അംഗങ്ങള്‍ കൂടുതല്‍ ആത്മിയമായി വളരുവാന്‍ കൂടാരയോഗങ്ങള്‍ സഹായിക്കുമെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപ്പിള്ളി പറഞ്ഞു. എല്ലാ മാസവും ഈ മിഷനിലെ ഓരോ ഭവനത്തിലും കൂടാരയോഗം നടത്താനും ഈ മിഷന്റെ കൂടാരയോഗം കോഓര്‍ഡിനേറ്റര്‍ ആയി തോമസ് പാലിചേരിയേയും സെക്രട്ടറി ആയി സനു കൊല്ലറേട്ടിനെയും യൂത്ത് കോഓര്‍ഡിനേറ്ററായി ഓമന ഇല്ലത്ത് പറമ്പിലിനേയും തെരഞ്ഞടുത്തു.