തങ്കമ്മ സക്കറിയ നിര്യാതയായി
Wednesday, April 27, 2016 5:47 AM IST
ന്യൂയോര്‍ക്ക്: പുനലൂര്‍-ആര്യങ്കാവ് ചൂരപ്പുഴ പരേതനായ സക്കറിയായുടെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. സംസ്കാരം ഏപ്രില്‍ 29നു (വെള്ളി) രണ്ടിന് ആര്യങ്കാവ് സെന്റ് മേരീസ് ദേവാലയത്തില്‍.

മക്കള്‍: ജൂണിയര്‍ (ഏഷ്യ-പസഫിക് റീജണല്‍ ഡയറക്ടര്‍, ഹാബിറ്റാറ്റ് ഇന്ത്യ), ഷാജി സക്കറിയ (ട്രഷറര്‍, മൌണ്ട് വെര്‍ണല്‍ സ്കൂള്‍ ഡിസ്ട്രിക്ട്, ന്യൂയോര്‍ക്ക്), വോള്‍ഗ, ഹസീന. മരുമക്കള്‍: ജെസി, റോസ് (ന്യൂയോര്‍ക്ക്), രാജു, തോമസ്.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി