നൃത്താഞ്ജലി കലാക്ഷേത്രത്തിന്റെ വാര്‍ഷികം ഏപ്രില്‍ 29ന്
Wednesday, April 27, 2016 8:05 AM IST
ന്യൂഡല്‍ഹി: നൃത്താഞ്ജലി കലാക്ഷേത്രത്തിന്റെ ഇരുപത്തിമൂന്നാമത് വാര്‍ഷികം ഏപ്രില്‍ 29നു (വെള്ളി) നടക്കും. ആര്‍കെപുരം തമിഴ് സംഘമില്‍ വൈകുന്നേരം ആറു മുതലാണു പരിപാടി.

പ്രഫ. കെ.വി. തോമസ് എംപി, കലാമണ്ഡലം അനിത ബാബു, ഡോ. വി.പി. ജോയി (സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍), ഫാ. ജോര്‍ജ് മണിമല (വികാരി സെന്റ് തോമസ് ചര്‍ച്ച് ആര്‍കെ പുരം), ഗോപന്‍, ജയരാജ്, കലാമണ്ഡലം രാമന്‍കുട്ടി, ഗുരു ശിവദാസന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്നു കലാമണ്ഡലം അനിത ബാബുവും സംഘവും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

വിവരങ്ങള്‍ക്ക്: 9958759894

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്