സണ്ണി സ്റീഫന്‍ സമാധാനസന്ദേശവുമായി സിഡ്നിയില്‍
Thursday, April 28, 2016 7:09 AM IST
സിഡ്നി: ആഗോള തലത്തില്‍ സമാധാനത്തിന്റേയും കരുണയുടെയും സന്ദേശം നല്‍കുന്ന വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും പ്രമുഖ കുടുംബ പ്രേഷിതനും

ജീവകാരുണ്യ പ്രവര്‍ത്തകനും ഫാമിലി കൌണ്‍സിലറും പ്രശസ്ത സംഗീത സംവിധായകനുമായ സണ്ണി സ്റീഫന്‍, സിഡ്നി ബഥേല്‍ മാര്‍ത്തോമ ദേവാലയത്തില്‍ മേയ് ഒന്നിനു രാവിലെ 9.30നു തിരുവചന സന്ദേശവും കുടുംബനവീകരണ പ്രബോധനങ്ങളും നല്‍കുന്നു.

ബന്‍ഡബര്‍ഗില്‍ നടന്ന ത്രിദിന കുടുംബ നവീകരണ ധ്യാനത്തിനും ബ്രിസ്ബെയിന്‍ പ്രയര്‍ കമ്യൂണിറ്റിയുടെ പ്രാര്‍ഥനായോഗത്തിനും ശേഷമാണ് സണ്ണി സ്റീഫന്‍ സിഡ്നിയില്‍ എത്തിച്ചേരുന്നത്.

സണ്ണി സ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉണര്‍വും പ്രാര്‍ഥനാജീവിതത്തിനു പ്രചോദനവും അതുവഴി സമാധാനത്തിനും ഇടവരുത്തുമെന്നു വേള്‍ഡ് പീസ് മിഷന്‍ ഇന്റര്‍നാഷണല്‍ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബോബി കട്ടിക്കാട് അഭിപ്രായപ്പെട്ടു.

വിവരങ്ങള്‍ക്ക്: ഫാ. മാത്യു കോശി 02 9703 5651, ജയിംസ് ചാക്കോ 04 6896 4114,ബോബി പീറ്റര്‍ മാനുവല്‍ 04 1359 5093. ഇ-മെയില്‍: ംീൃഹറുലമരലാശശീിൈരീൌിരശഹ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍