ഡാളസ് സൌഹൃദ വേദി മാതൃദിനം വിപുലമായ പരിപാടികളോട് ആഘോഷിക്കുന്നു
Friday, April 29, 2016 5:04 AM IST
ഡാളസ്: ഡാളസിലെ അമ്മമാരെ അദരിക്കുവാന്‍ മെയ് എട്ടിനു ഞായറാഴ്ച വൈകുന്നേരം അഞ്ചിനു കരൊള്‍റ്റൊണ്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ പൊതു വേദി ഒരുക്കുന്നു.

സമ്മേളനത്തില്‍ പ്രസിഡന്റ് എബി തോമസ് ആദ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ എത്തുന്നവരെ സെക്രട്ടറി അജയകുമാര്‍ സ്വാഗതം അറിയിക്കുകയും, തുടര്‍ന്നു കുട്ടികള്‍ റോസ് പൂക്കള്‍ നല്ക്ി അമ്മമാരെ വേദിയിലേക്ക് ആനയിക്കുകയും ചെയ്യും.

ആഘോഷ ചടങ്ങുകളില്‍ പ്രീനാ മാത്യു മുഖ്യ പ്രസംഗീക ആയിരിക്കും. സ്ത്രീയും സമൂഹവും ഇന്നത്തെ നൂറ്റാണ്ടില്‍ എന്ന പൊതു വിഷയം മുഖ്യ പ്രഭാഷിക ശ്രീമതി പ്രീനാ മാത്യു അവതരിപ്പിക്കും. ഡാളസിലെ പ്രമുഖരായ കലാ സംകാരിക നേതാക്കള്‍ ആശംസകള്‍ നേരും.
കഴിഞ്ഞ അര നൂറ്റാണ്ട് കാലം ആതുര സേവന രംഗത്ത് സുത്യാരഹമായ സേവനം ചെയ്യുകയും, ഡാളസിലെ കലാ സാംസ്കാരിക രംഗത്ത് തിളങ്ങി പ്രവാസികളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത ഏലികുട്ടി ഫ്രാന്‍സിസിനെ ഡാലസ് സൌഹൃദ വേദി ആദരിക്കും. അടുത്ത കാലത്ത് കലാ സാംസ്കാരിക സാഹിത്യ മേഖലകളിലും, വിദ്യാഭ്യാസ രംഗത്തും അപൂര്വമായ നേട്ടം കൈവരിച്ച സുധാ ജോസഫ് (പ്രസ് ആന്‍ഡ് മീഡിയ), മീനു എലിസബത്ത് (മികച്ച എഴുത്തുകാരി) ഷൈനി ഫിലിപ്പ് (കലാ സാംസ്കാരികം) ഡോ.നിഷാ ജേക്കബ് (നഴ്സിംഗ്) എന്നിവരെ മെമെന്റൊ നല്കി ആദരിക്കും.

തുടര്‍ന്നു വിവിധ കലാപരിപാടികള്‍ നടത്തപ്പെടും. രണ്ടു മണിക്കൂര്‍നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ശേഷം വിഭവ സമൃദ്ധമായ ഡിന്നര്‍ ക്രമീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ