ഫോമാ -ആര്‍സിസി പ്രയാണത്തിന് മെയ് ഒന്നാം തീയതി ന്യൂയോര്‍ക്ക് മെട്രോ റീജിയണില്‍ വിജയസമാപ്തി
Saturday, April 30, 2016 4:30 AM IST
ന്യൂയോര്‍ക്ക്: ഫോമയ്ക്കും അമേരിക്കന്‍ മലയാളികള്‍ക്കും എക്കാലത്തേയും അഭിമാനിക്കാവുന്ന ഫോമാ -ആര്‍സിസി ബില്‍ഡിംഗ് പ്രൊജക്ടിന്റെ അവസാനത്തെ ധനശേഖരണ പരിപാടി മെട്രോ ആര്‍വിപി ഡോ.ജേക്ക് തോമസിന്റെ നേതൃത്വത്തില്‍ മെയ് ഒന്നാം തിയതി 5.30-നു ന്യൂയോര്‍ക്കിലെ ഫ്ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വെച്ചു നടത്തുന്നു.

റീജിയണല്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെച്ച ഡോ.ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ ഫോമ ജോയിന്റ് സെക്രട്ടറി സ്റാന്‍ലി കളത്തില്‍, റീജിയണ്‍ സെക്രട്ടറി സാബു ലൂക്കോസ്, ട്രഷറര്‍ ബിനോയ് തോമസ് എന്നിവരാണ് ഈ പരിപാടി ഏകോപിപ്പിക്കുന്നത്. ഫോമ-ആര്‍സിസി പ്രൊജ്ക്ട് അഡ്വൈവസറി ബോര്‍ഡ് അംഗങ്ങളായ ബേബി ഊരാളില്‍, വര്‍ക്കി ഏബ്രഹാം, ഫോമാ സെക്രട്ടറി ഷാജി എഡ്വേഴ്ഡ്, നാഷണല്‍ കമ്മറ്റി മെമ്പേഴ്സ് ആയ ഷാജി മാത്യൂ, ജോസ് വറുഗീസ്, ലാലി കളപ്പുരയ്ക്കല്‍, പിആര്‍ഒ യും പ്രൊജക്ട് കോര്‍ഡിനേറ്ററുമായ ജോസ് ഏബ്രഹാം തുടങ്ങിയവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ഫോമയുടെ മുതിര്‍ന്ന നേതാക്കളും അംഗസംഘടനകളുടെ പ്രവര്‍ത്തകരുമായ സജി ഏബ്രഹാം, വര്‍ഗീസ് ചുങ്കത്തില്‍, തോമസ് സാമുവേല്‍(കുഞ്ഞു), ചാക്കോ കേയിക്കലേത്ത്, ബെഞ്ചമിന്‍ ജോര്‍ജ്ജ്, ജോര്‍ജ്ജ് തോമസ്, വര്‍ഗീസ് ജോസഫ്, തോമസ് ടി.ഉമ്മന്‍, ബേബി കുര്യാക്കോസ്, തമ്പി തലപ്പിള്ളില്‍ , ഫിലിപ്പ് മഠത്തില്‍, മാണി ചാക്കോ തുടങ്ങി നിരവധി ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതായിരിക്കും.

മെയ് ഒന്നാം തിയതി വൈകീട്ട് 5.30 പരിപാടികള്‍ തുടങ്ങുകയും പൊതു സമ്മേളനത്തിനുശേഷം രോഷിന്‍ മാമ്മന്‍ സിജി ആനന്ദ് എന്നിവര്‍ നയിക്കുന്ന ഗാനമേളയും തടുര്‍ന്ന് നിരവധി കലാകാരന്മാരുടെ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ട്രൈസ്റ്റേറ്റ് ഏരിയായിലെ എല്ലാ മലയാളികളും ഈ പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം