ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുടുംബ സംഗമം
Saturday, April 30, 2016 4:37 AM IST
കുവൈത്ത്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റിന്റെ കുടുംബ സംഗമത്തിന്റെ ഭാഗമായ ഫ്ലൈറിന്റെ പ്രകാശന കര്‍മം ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്‍ രക്ഷാധികാരി പ്രേംസന്‍ കായംകുളവും റാഫിള്‍ കൂപ്പണ്‍ പ്രകാശന കര്‍മം ഉപദേശക സമിതി അംഗങ്ങളായ സാം പൈനുംമൂടും, ബാബു പനംപള്ളിയും ചേര്‍ന്ന് നിര്‍വഹിച്ചു. റാഫിള്‍ കൂപ്പണ്‍ ആദ്യ വില്പന പ്രസിഡന്റ് രാജീവ് നടുവിലേമുറി ജനറല്‍ സെക്രടറി സണ്ണി പത്തിചിറക്ക് നല്കി നിര്‍വഹിച്ചു. രാജീവ് നടുിലേമുറി അധ്യക്ഷത വഹിച്ച യോഗത്തില്‍ സണ്ണി പത്തിചിറ സ്വാഗതവും ഖജാന്‍ജി ഷംസു താമരക്കുളം നന്ദിയും രേഖപെടുത്തി. 12-നു വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന കുടുംബ സംഗമത്തെ കുറിച്ച് പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ നൈനാന്‍ ജോണ്‍ വിശദീകരിച്ചു.ഭാരവാഹികളായ ബിനോയ് ചന്ദ്രന്‍, തോമസ് പള്ളിക്കല്‍, മാത്യു ചെന്നിത്തല , സാബു മാവേലിക്കര, അബ്ദുല്‍ റഹ്മാന്‍ പുഞ്ചിരി, അജി കുട്ടപ്പന്‍, അഷ്റഫ് മനാംചേരി എന്നിവരോടൊപ്പം മറ്റു കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് നേതൃത്വം നല്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍