ഒക്കലഹോമയില്‍ ഓര്‍മപ്പെരുന്നാളും സുവിശേഷ മഹായോഗവും മേയ് 6, 7, 8 തീയതികളില്‍
Monday, May 2, 2016 5:01 AM IST
ബെഥനി, ഒക്കലഹോമ: മലങ്കര ആര്‍ച്ച് ഡയോസിസിലെ ഒക്കലഹോമ സെന്റ് ജോര്‍ജ് സിറിയക് ഓര്‍ത്ത്ഡോക്സ് ദേവാലയത്തില്‍ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള പ്രധാന പെരുന്നാള്‍ എല്ലാവര്‍ഷത്തെപോലെ ഈ വര്‍ഷവും മേയ് 6, 7 ,8 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടത്തുന്നതാണ്. മെയ് ഒന്നിനു വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഇടവക വികാരി ഫാദര്‍ ബിനു തോമസ് കൊടിയേറ്റുന്നതോടെ ഈ വര്‍ഷത്തെ പെരുന്നാളിനു തുടക്കമാവും. ഈ വര്‍ഷത്തെ പെരുന്നാളിനു ഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് മുഖ്യകാര്‍മികത്ത്വം വഹിക്കുന്നതാണ്.

മേയ് ആറിനു (വെള്ളിയാഴ്ച) വൈകുന്നേരം 6:30 നു സന്ധ്യാപ്രാര്‍ഥനയ്ക്കു ശേഷം വികാരി ഫാ. ബിനു തോമസിന്റെ സുവിശേഷപ്രസംഗം ഉണ്ടായിക്കുന്നതാണ്. അതുപോലെ മെയ് ഏഴിനു ശനിയാഴ്ച വൈകുന്നേരം 6:30 നു സന്ധ്യാപ്രാര്‍ഥനയ്ക്കു ശേഷം മുന്‍ വികാരി ഫാ. പ്രദോഷ് മാത്യു സുവിശേഷ പ്രസംഗം നടത്തും.

മെയ് എട്ടിനു ഞായാഴ്ച രാവിലെ 8:45 നു പ്രഭാത പ്രാര്‍ഥനയും 9:30 നു ആരംഭിക്കുന്ന വിശുദ്ധ മൂന്നില്‍മേല്‍ കുര്‍ബാനക്ക് അഭിവന്ദ്യ തീത്തോസ് തിരുമേനി നേതൃത്വം നല്‍കും. കുര്‍ബാനയ്ക്കു ശേഷം റാസ, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഇടവക കമ്മിറ്റി പെരൂന്നാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത് ജോബിന്‍ മത്തായിയും കുടുംബവും മറ്റു ഇടവകാഗംങ്ങളുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : വു://മെശിഴേലീൃഴലരവൌൃരവീസ.ീൃഴ/ , വു://ംംം.ളമരലയീീസ.രീാ/ട.ഏലീൃഴലട്യൃശമരഛൃവീേറീഃഇവൌൃരവ.ആലവേമ്യി.ഛസഹമവീാമ?ൃലള=വഹ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം