പതിനേഴാമതു ഫോക്കാന നാഷണല്‍ കണ്‍വന്‍ഷന്‍ ജൂലൈ ഒന്നു മുതല്‍ ടൊറന്റോയില്‍
Monday, May 2, 2016 5:02 AM IST
ടൊറന്റോ: ജൂലൈ രണ്ടിന് ടൊറന്റോയില്‍ നടക്കുന്ന ഫോക്കാനാ കണ്‍വഷന്റെ പതിനേഴാമതു നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച സാഹിത്യ സമ്മേളനത്തിന്റെ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. പ്രശസ്ത കവിയും, സിനിമ-സീരിയല്‍ നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രശ്സ്ത നോവലിസ്റ്റും സാഹിത്യകാരനുമായ സേതു, കഥാകാരനും, മാധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായ പി.കെ. പാക്കടവ്, ഭാരത്ഭവന്‍ കേരള ടിവിയുടെ സാരഥിയും കഥാകാരനും നോവലിസ്റുമായ സതീഷ്ബാബു പയ്യന്നൂര്‍ എന്നിവരും പങ്കെടുക്കുന്നു. പൊതുവായി സാഹിത്യ സളേനത്തെപ്പറ്റി കൂടുതല്‍ അറിയാന്‍:-ജോണ്‍ഇളമതഅറ്റ്യാഹു ഡോട്ട്കം സാഹിത്യ സമ്മേളന കമ്മിറ്റിക്കു വേണ്ടി, ജോണ്‍ ഇളമത അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം