ആണ്‍സുഹൃത്തിനെ കാണുന്നതു വിലക്കി; 14കാരി ജീവനൊടുക്കി
Monday, May 2, 2016 6:18 AM IST
ബംഗളൂരു: ആണ്‍സുഹൃത്തിനെ കാണുന്നതില്‍ നിന്നു മാതാപിതാക്കള്‍ വിലക്കിയതിനെ തുടര്‍ന്ന് 14കാരി ജീവനൊടുക്കി. കെആര്‍ പുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ദേവസാന്ദ്രയിലാണ് സംഭവം. ദേവസാന്ദ്ര സ്വദേശി ആനന്ദന്റെയും നരസമ്മയുടെയും മകള്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയായ പവിത്രയാണ് തൂങ്ങിമരിച്ചത്.

ആനന്ദന്‍ ടാക്സി ഡ്രൈവറാണ്. മാതാപിതാക്കള്‍ ജോലിക്കു പോയതിനു പിന്നാലെ പവിത്ര വീടിന്റെ ഉത്തരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഉച്ചയ്ക്ക് വീട്ടിലെത്തിയ അയല്‍വാസിയാണ് പവിത്രയെ മരിച്ച നിലയില്‍ കണ്െടത്തിയത്. ടാക്സി ഡ്രൈവറായ രമേഷ് എന്ന യുവാവുമായി താന്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മാതാപിതാക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും പവിത്ര ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. എന്നാല്‍, രമേഷ് കാരണം പല ദിവസവും പവിത്രയുടെ ക്ളാസ് മുടങ്ങിയിട്ടുണ്െടന്നും ഇതോടെയാണ് രമേഷിനെ കാണരുതെന്നും പഠനത്തില്‍ ശ്രദ്ധിക്കണമെന്നും മകളെ ഉപദേശിച്ചതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

എന്നാല്‍ പിന്നീടും രമേഷ് പവിത്രയെ കണ്ടുവെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ ആനന്ദന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കെആര്‍ പുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.