പരീക്ഷ സംഘടിപ്പിച്ചു
Monday, May 2, 2016 6:30 AM IST
ന്യൂഡല്‍ഹി: മലയാളം മിഷന്‍ ഡല്‍ഹിയുടെ കീഴിലുള്ള പഠന കേന്ദ്രങ്ങളിലെ കുട്ടികള്‍ക്കുവേണ്ടി കണിക്കൊന്ന സൂര്യകാന്തി കോഴ്സുകളുടെ 2016 ലെ വാര്‍ഷിക പരീക്ഷ മേയ് ഒന്നിനു ഡല്‍ഹിയിലേയും ഫരീദാബാദിലെയും ആറു കേന്ദ്രങ്ങളില്‍ നടന്നു.

പരീക്ഷയില്‍ 375 കുട്ടികള്‍ പങ്കെടുത്തു. 27 ടീച്ചര്‍മാരും 12 മേഖല കോ-ഓര്‍ഡിനേറ്റര്‍മാരും മലയാളം മിഷന്‍ രജിസ്ട്രാര്‍ സുധാകരന്‍ പിള്ളയുടെ നേതൃത്വത്തില്‍ പരീക്ഷക്ക് മേല്‍നോട്ടം വഹിച്ചു.

ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയ ക്യാമ്പ് കേരള ഹൌസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഒരു കോടിയോളം വരുന്ന പ്രവാസി മലയാളികളെ മലയാളികളായി നിലനിര്‍ത്തുന്നതിനും അവരെ കേരളത്തോട് അടുപ്പിച്ചു നിര്‍ത്തുന്നതിനും മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങളെ സജീവമായി നിര്‍ത്തുന്നതിനുള്ള പദ്ധതികള്‍ കേരള സര്‍ക്കാര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കേണ്ടതുണ്െടന്നു മലയാളം മിഷന്‍ പ്രസിഡന്റ് പ്രഫ. ഓംചേരി എന്‍.എന്‍. പിള്ള അഭിപ്രായപ്പെട്ടു.

പരീക്ഷാ ഫലം മേയ് 19 നുള്ളില്‍ പ്രഖ്യാപിക്കുമെന്നു മലയാളം മിഷന്‍ രജിസ്ട്രാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ ഗുണനിലവാരം മെച്ചപ്പെട്ടിട്ടുണ്െടന്നു മലയാളം മിഷന്‍ സെക്രട്ടറി എം.സി. അരവിന്ദന്‍ അഭിപ്രായപ്പെട്ടു. കേരള ഹൌസ് കണ്‍ട്രോളര്‍ ഗോപകുമാര്‍, വൈസ് പ്രസിഡന്റ് ഷാജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്