കലിഫോര്‍ണിയായില്‍ കൊല്ലപ്പെട്ട സോണിയയുടെ ഫ്യൂണറല്‍ സര്‍വീസ് മേയ് ആറിന്
Tuesday, May 3, 2016 5:24 AM IST
സാന്‍ഹൊസെ: ഭര്‍ത്താവിന്റെ വെടിയേറ്റ് ഏപ്രില്‍ 30നു സ്വവസതിയില്‍ കൊല്ലപ്പെട്ട ഡോണിയ നല്ലന്റെ (48) ഫ്യൂണറല്‍ സര്‍വീസ് മേയ് ആറിനു (വെളളി) ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ മൂന്നു വരെ ഹെവാര്‍ഡിലുളള ചിംഡ് ചാപ്പലില്‍ നടക്കും. എന്‍കൂര്‍ സെമി കണ്ടക്ടേഴ്സ് ടെക്നിക്കല്‍ റിക്രൂട്ടറായിരുന്നു കൊല്ലപ്പെട്ട സോണിയ.

യുസി ബര്‍ക്കിലിയിലെ വിദ്യാര്‍ഥി സഹില്‍ (21) യുഡി ഇര്‍വിന്‍ വിദ്യാര്‍ഥി നിതിന്‍ എന്നിവര്‍ മക്കളാണ്.

സംഭവത്തില്‍ ഭര്‍ത്താവ് ജയിംസ് നല്ലനെ (63) പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്.

ഏഴു വര്‍ഷം മുമ്പ് ഉണ്ടായ ഒരു വീഴ്ചയെ തുടര്‍ന്നു തലച്ചോറിനു കാര്യമായി ക്ഷതമേറ്റ ജയിംസിനെ ശുശ്രൂഷിച്ചിരുന്നത് ഭാര്യ സോണിയ ആയിരുന്നു. വീഴ്ചക്കുശേഷം പല തവണ ജയിംസ് വിവാഹ മോചനത്തിനായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും മക്കളുടെ ഭാവിയെ കരുതി ഭാര്യ സോണിയ അതിനു സമ്മതിച്ചിരുന്നില്ല എന്നു സോണിയായുടെ സുഹൃത്തായ രേഖാ ഗുപ്ത പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍