യാത്രക്കാര്‍ക്കായി ഫീഡര്‍ ബസുകളും ബൈക്കുകളും
Tuesday, May 3, 2016 5:27 AM IST
ബംഗളൂരു: മെട്രോ സ്റ്റേഷനുകളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി ബിഎംടിസി ഫീഡര്‍ ബസ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഇതിനായി ബിഎംടിസി ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷനുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പ്രധാന മെട്രോ സ്റേഷനുകളില്‍ നിന്ന് ബൈക്ക് വാടകയ്ക്ക് ലഭ്യമാക്കാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആഡംബര ബൈക്ക് റെന്റല്‍ കമ്പനിയായ വിക്കഡ് റൈഡുമായി കരാര്‍ ഒപ്പിട്ടു. ഇന്ദിരാനഗര്‍, ട്രിനിറ്റി, ബയപ്പനഹള്ളി, മന്ത്രി സ്ക്വയര്‍, പീനിയ എന്നീ മെട്രോ സ്റ്റേഷനുകളില്‍ ഇലക്ട്രിക്, നോണ്‍ ഇലക്ട്രിക് ബൈക്കുകളും സ്കൂട്ടറുകളുമാണ് വാടകയ്ക്ക് ലഭിക്കുക.

തുടക്കത്തില്‍ മൂന്നാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും സര്‍വീസ്. രാവിലെ അഞ്ചു മുതല്‍ രാത്രി 11 വരെയായിരിക്കും ബൈക്ക് വാടകയ്ക്കു നല്കുന്നത്. ബൈക്ക് വാടകയ്ക്കു ലഭിക്കുന്നതിനായി യാത്രക്കാര്‍ 20 രൂപ ബുക്കിംഗ് ചാര്‍ജായി നല്കണം. ആദ്യത്തെ മൂന്നു കിലോമീറ്റര്‍ സൌജന്യമായിരിക്കും. തുടര്‍ന്ന് കിലോമീറ്ററിന് മൂന്നു രൂപ നിരക്കില്‍ വാടക ഈടാക്കും.

ടിക്കറ്റ് നിരക്ക്- മൈസൂരു റോഡ് മുതല്‍ ബയപ്പനഹള്ളി വരെ

മൈസൂരു റോഡ് -10, ദീപാഞ്ജലി നഗര്‍- 10, അട്ടിഗുപ്പെ - 13, വിജയനഗര്‍- 14, ഹൊസഹള്ളി- 16, മാഗഡി റോഡ്- 17, സിറ്റി സ്റ്റേഷന്‍- 19, കെംപഗൌഡ- 22, വിശ്വേശരയ്യ- 24, വിധാന്‍ സൌധ- 26, കബണ്‍ പാര്‍ക്ക്- 28, എംജി റോഡ്- 30, ട്രിനിറ്റി- 32, അള്‍സൂര്‍- 34, ഇന്ദിരാനഗര്‍- 36, എസ്.വി. റോഡ്- 38, ബയപ്പനഹള്ളി- 40

ബയപ്പനഹള്ളി മുതല്‍ മൈസൂരു റോഡ് വരെ

ബയപ്പനഹള്ളി- 10, എസ്.വി. റോഡ്- 10, ഇന്ദിരാനഗര്‍- 13, അള്‍സൂര്‍- 14, ട്രിനിറ്റി- 16, എംജി റോഡ്- 17, കബണ്‍ പാര്‍ക്ക്- 19, വിധാന്‍ സൌധ- 22, വിശ്വേശരയ്യ- 24, കെംപഗൌഡ- 26, സിറ്റി സ്റ്റേഷന്‍- 28, മാഗഡി റോഡ്- 30, ഹൊസഹള്ളി- 32, വിജയനഗര്‍- 34, അട്ടിഗുപ്പെ - 36, ദീപാഞ്ജലി നഗര്‍- 38, മൈസൂരു റോഡ് - 40.