ലാല്‍ബാഗില്‍ ആപ്പിള്‍ മേള
Wednesday, May 4, 2016 6:08 AM IST
ബംഗളൂരു: ലാല്‍ബാഗില്‍ ആരംഭിച്ച ആപ്പിള്‍ മേളയ്ക്ക് തിരക്കേറുന്നു. കര്‍ണാടക ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ്, ഹോപ്കോംസ്, ഇന്ത്യ-ചൈന ഇക്കണോമിക് ആന്‍ഡ് കള്‍ച്ചറല്‍ കൌണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ലാല്‍ബാഗ് ഗ്ളാസ്ഹൌസിനു സമീപം സംഘടിപ്പിക്കുന്ന മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആപ്പിളുകളുടെ വില്‍പനയും പ്രദര്‍ശനവുമാണ് നടക്കുന്നത്. 10 ഇനങ്ങളിലായി 22,000 ടണ്‍ ആപ്പിളുകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.

വ്യാഴാഴ്ച ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രി എസ്. ശിവശങ്കരപ്പ, ചൈനയിലെ വെയ്നാം മുനിസിപ്പല്‍ പീപ്പിള്‍സ് ഗവ. ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ വാങ് ഹായ് ഫെങ് എന്നിവര്‍ ചേര്‍ന്നാണ് മേള ഉദ്ഘാടനം ചെയ്തത്.