ശ്രീശാരദാ ദേവി ക്ഷേത്രത്തില്‍ പ്രതിഷ്ഠാനന്തര നാല്‍പത്തൊന്നാം ദിനാഘോഷം മേയ് ഏഴിന്
Wednesday, May 4, 2016 8:19 AM IST
ന്യൂഡല്‍ഹി: രോഹിണി ശ്രീശാരദാ ദേവി ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടന്നതിന്റെ നാല്പത്തൊന്നാം ദിനാഘോഷം മേയ് ഏഴിനു (ശനി) നടക്കും. രാവിലെ 5.30നുള്ള മഹഗണപതിഹവനം, ശാന്തിഹോമം എന്നിവയോടെ ചടങ്ങുകള്‍ ആരംഭിക്കും. ശിവഗിരിമഠം സന്യാസി സ്വാമി സച്ചിദാനന്ദ രാവിലെ 10.30ന് ഹിന്ദു ദേവാലയങ്ങളിലെ നിലവിലെ അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 11.15ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന, സര്‍വൈശ്വര്യ പൂജ എന്നീ ചടങ്ങുകള്‍ക്ക് സ്വാമി സച്ചിദാനന്ദ, സ്വാമി നാരായണ ഋഷി, തന്ത്രി നാരായണ പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കും. 12.30ന് മഹാഗുരുപൂജ, പ്രസാദമൂട്ട്, ഉച്ചകഴിഞ്ഞ് മൂന്നിന് ഭജന, 6.30ന് മഹാദീപാരാധന എന്നിവയോടുകൂടി ചടങ്ങുകള്‍ സമാപിക്കും.

റിപ്പോര്‍ട്ട്: മനോജ് കല്ലറ