മെല്‍ബണ്‍ മാര്‍ത്തോമ ഇടവക 'ഫാമിലി ക്യാമ്പ് 2016' സംഘടിപ്പിച്ചു
Wednesday, May 4, 2016 8:23 AM IST
മെല്‍ബണ്‍: മാര്‍ത്തോമ ചര്‍ച്ച് മെല്‍ബണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ങ ങീൃീി ഇമാു & ഇീിളലൃലിരല ഇലിൃല ല്‍ ഫാമിലി ക്യാമ്പും കള്‍ച്ചറല്‍ നൈറ്റും സംഘടിപ്പിച്ചു.

ഏപ്രില്‍ 24നു നടന്ന പരിപാടിയില്‍ ഫാ. ജേക്കബ് കാവുങ്കല്‍ എസ്വിഡി മുഖ്യാതിഥിയായിരുന്നു. ഇടവക വികാരി റവ. കെ.ജെ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കലാസന്ധ്യയില്‍ ഇടവകയില്‍നിന്നുമുള്ള കലാപ്രതിഭകള്‍ പങ്കെടുത്തു. തുടര്‍ന്നു നൃത്തനിര്‍ത്യങ്ങള്‍, സ്കിറ്റുകള്‍, ഗാനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറി.

ഏപ്രില്‍ 23, 24, 25 തീയതികളില്‍ നടന്ന ക്യാമ്പിനു വര്‍ഗീസ് ജോണ്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്