ഇറാക്കി മതനേതാക്കള്‍ ബംഗളൂരുവിലെത്തി
Thursday, May 5, 2016 5:56 AM IST
ബംഗളൂരു: ഇറാക്കിലെ ഷിയ മുസ്ലീം മതനേതാക്കളുടെ സംഘം ബംഗളൂരുവിലെത്തി. ഇറാക്കിലെ കര്‍ബല, നജാഫി, കാസ്മെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മതനേതാക്കള്‍ റിച്ച്മണ്ട് ടൌണിലെ അസ്കാരി മസ്ജിദില്‍ ഇമാം അലി അബി താലിബിന്റെ ജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് ബംഗളൂരുവിലെത്തിയത്. ഹോട്ടല്‍ മൊണാര്‍ക്കില്‍ നടന്ന സുന്നി, ഷിയ നേതാക്കള്‍ പങ്കെടുത്ത ഇത്തിഹാദ് ബിനുല്‍ മുസ്ലിമീന്‍ യോഗത്തിലും അവര്‍ പങ്കെടുത്തു. ഷിയ സമൂഹമായ അന്‍ജുമാന്‍ -ഇ- ഇമാമിയയുടെ പ്രസിഡന്റ്സമീന്‍റെസയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.