സണ്ണി സ്റീഫന്‍ വചനസന്ദേശം നല്‍കി
Thursday, May 5, 2016 6:18 AM IST
മെല്‍ബണ്‍:പ്രശസ്ത കുടുംബപ്രേഷിതനും വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും പ്രശസ്ത ഫാമിലി കൌണ്‍സിലറും സംഗീതജ്ഞനുമായ സണ്ണി സ്റീഫന്‍, ജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കുവച്ച് മെല്‍ബണ്‍ മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ നടന്ന മൂന്നാമത് സെന്റ് ആന്റണിയുടെ നൊവേന തിരുനാളിനോടനുബന്ധിച്ചു വചനസന്ദേശം നല്‍കി.

ആരവംപോലെ അനുഭവപ്പെടുന്ന അര്‍ഥമില്ലാത്ത ശബ്ദങ്ങളെ പ്രാര്‍ഥനയായി തെറ്റിദ്ധരിച്ച് ജീവിതത്തില്‍ കാതലായ ഒരു മാറ്റവും സംഭവിക്കാത്ത ഭക്തരുടെ എണ്ണം പെരുകുന്നു. നല്ല ഭക്തര്‍ എന്തുകൊണ്ടാണ് നല്ല മനുഷ്യരാകാത്തത്? ദൈവത്തോടൊപ്പം നടക്കുന്നു എന്നു പറയുന്നവര്‍ എന്തുകൊണ്ടാണ് മനുഷ്യരുടെ ഒപ്പം നടക്കാത്തത്? നമ്മുടെ പൊള്ളയായ ലോകത്തെ പ്രാര്‍ഥനയിലൂടെയും നന്മ നിറഞ്ഞ ജീവിതം കൊണ്ടും കീഴ്മേല്‍മറിച്ച് സ്വന്തം ദൌര്‍ബല്യത്തെ കണ്െടത്തി ഓരോരുത്തരും ചുറ്റുമുള്ളവരെ തങ്ങളേക്കാള്‍ ശ്രേഷ്ഠരായി കണ്ട് ആദരിക്കുന്ന നാളുകള്‍ ഉണ്ടാകണമെന്നും അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി നല്‍കി ഭൂമിയില്‍ വിശുദ്ധിയുള്ള നല്ല മനുഷ്യരായി സമാധാനം അനുഭവിക്കാം, അത് പങ്കുവയ്ക്കാമെന്നും സണ്ണി സ്റീഫന്‍ പറഞ്ഞു.

സാധാരണ ധ്യാനരീതികളില്‍നിന്നു വ്യത്യസ്തമായി തിരുവചനത്തെ പ്രായോഗിക ജീവിത പാഠങ്ങളായി പകര്‍ത്തി സണ്ണി സ്റീഫന്‍ നല്‍കുന്ന ഉള്‍ക്കരുത്തുള്ള പ്രബോധനങ്ങള്‍, മനസിന്റെ ആഴങ്ങളില്‍ പുതിയ ആകാശവും പുതിയ ഭൂമിയും ഒരുക്കുന്നുവെന്നും പങ്കെടുത്ത എല്ലാവര്‍ക്കും ഒരിക്കലും മറക്കാനാവാത്ത ആത്മീയ വിരുന്നായി അനുഭവപ്പെട്ടെന്നും അസിസ്റന്റ് വികാരി ഫാ. ജോര്‍ജ് ഫെലിഷിയസ് പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍