മോണ്‍. കുര്യന്‍ വയലുങ്കലിന് അനുമോദന പ്രവാഹം
Thursday, May 5, 2016 6:24 AM IST
മെല്‍ബണ്‍: പപ്പുവാന്യുഗിനിയാ രാജ്യത്തെ വത്തിക്കാന്‍ സ്ഥാനപതിയായും നിയുക്ത ആര്‍ച്ചുബിഷപ്പുമായ കോട്ടയം അതിരൂപതാംഗം മോണ്‍. കുര്യന്‍ വയലുങ്കലിന് ഓസ്ട്രേലിയായുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനുമോദന പ്രവാഹം.

സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ പ്രഥമ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പളളി, ചാപ്ളെയിന്‍ ഫാ. തോമസ് കുമ്പുക്കല്‍, ട്രസ്റിമാരായ സ്റീഫന്‍ ഓക്കാട്ട്, സോളമന്‍ ജോര്‍ജ്, സെക്രട്ടറി സിജു അലക്സ്, പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ വിവിധ പോഷക സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍ മോണ്‍. കുര്യന്‍ വയലുങ്കലിനു അനുമോദന സന്ദേശങ്ങള്‍ അയച്ചു.

പുതിയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനും കര്‍മപഥത്തില്‍ പുതിയ വിജയങ്ങള്‍ ഉണ്ടാകുവാനും ദൈവം മോണ്‍. കുര്യന്‍ വയലുങ്കലിന് എല്ലാ അനുഗ്രഹങ്ങളും നല്‍കട്ടെ എന്നും ഫാ. സ്റീഫന്‍ കണ്ടാരപ്പളളി, ഫാ. തോമസ് കുമ്പുക്കല്‍ എന്നിവര്‍ ആശംസിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍