ഏകദിന കണ്‍വന്‍ഷന്‍
Friday, May 6, 2016 6:48 AM IST
ബംഗളൂരു: ജീസസ് യൂത്ത് നഴ്സസ് മിനിസ്ട്രി ബംഗളൂരു റീജിയണിന്റെ ആഭിമുഖ്യത്തില്‍ ഏകദിന കണ്‍വന്‍ഷന്‍ രാജരാജേശ്വരി നഗര്‍ സ്വര്‍ഗറാണി ദേവാലയത്തില്‍ നടത്തി. രാവിലെ 8.45ന് ദിവ്യബലിയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിച്ചത്. ഏകദേശം 350 നഴ്സിംഗ് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ബ്രദര്‍ ശശി ഇമ്മാനുവേല്‍ ക്ളാസെടുത്തു. ഇടവക വികാരി ഫാ. ബിനു കുന്നത്ത്, സിസ്റര്‍ ആന്‍ മരിയ, ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി. വൈകുന്നേരം നാലു വരെയാണ് കണ്‍വന്‍ഷന്‍ നടത്തിയത്.