സാന്തോം ഫെസ്റ് 2016നു തിരശീല വീണു
Friday, May 6, 2016 6:55 AM IST
ന്യൂഡല്‍ഹി: ഒരു മാസത്തോളം നീണ്ടുനിന്ന ഫരീദാബാദ്-ഡല്‍ഹി സീറോ മലബാര്‍ രൂപതയുടെ ബൈബിള്‍ കലോത്സവം 'സാന്തോം ഫെസ്റ് 2016' നു തിരശീല വീണു. നാലു ഘട്ടങ്ങളിലായി നടന്ന മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തത് രൂപതാധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയാണ്.

രചന മത്സരങ്ങള്‍ വിവിധ ഇടവകകളില്‍വച്ചും അവതരണ മത്സരങ്ങള്‍ പ്രായപരിധി തിരിച്ച് ജസോള ഫാത്തിമ മാതാ പള്ളിഹാളിലും ന്യൂഡല്‍ഹി കേരള സ്കൂളിലും ഫരീദാബാദ് സെന്റ് പീറ്റേഴ്സ് സ്കൂളിലും വിവിധ ദിവസങ്ങളിലായി നടന്നു.

മത്സര വിജയികള്‍ക്ക് മോണ്‍. ജോസ് ഇടശേരി സമ്മാനദാനം നിര്‍വഹിച്ചു. ഫാ. രാജന്‍ പുന്നയ്ക്കല്‍, ഫാ. പീറ്റര്‍ കാഞ്ഞിരക്കാട്ടുകരി, ഫാ. റോണി തോപ്പിലാന്‍, ഫാ. ഡേവിസ്, സി.ജെ. ജോസ്, ടോമി തോമസ്, ഡോ. ലിസ റോബി എന്നിവര്‍ കണ്‍വീനര്‍മാരായിരുന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്