നഗരത്തില്‍ 750 സിസിടിവി കാമറകള്‍ കൂടി
Sunday, May 8, 2016 6:49 AM IST
ബംഗളൂരു: നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായി 750 സിസിടിവി കാമറകള്‍ കൂടി സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര. ഇതിനോടകം പ്രധാന സ്ഥലങ്ങളില്‍ 153 കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളിലും കമ്മീഷണര്‍ ഓഫീസിലും കാമറാ ദൃശ്യങ്ങള്‍ നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കുന്നുണ്ട്. പോലീസ് കണ്‍ട്രോള്‍ റൂമിലെ 100 ടോള്‍ഫ്രീ നമ്പര്‍ സംവിധാനം പരിഷ്കരിച്ചിട്ടുണ്ട്. ഒരേസമയത്ത് ഒരു ലൈനില്‍ 16 കോളുകള്‍ വരെ സ്വീകരിക്കാനാകും. ടോള്‍ഫ്രീ നമ്പരിലേക്കു വിളിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ മറുപടി നല്കുന്നതിനും സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് സംവിധാനമെന്നും മന്ത്രി അറിയിച്ചു.