ദളിത് വിദ്യാര്‍ഥികള്‍ക്ക് സൌജന്യ സൈക്കിള്‍
Monday, May 9, 2016 4:17 AM IST
ബംഗളൂരു: ഐടിഐകളില്‍ പഠിക്കുന്ന 23,000 എസ്സി, എസ്ടി വിദ്യാര്‍ഥികള്‍ക്ക് അടുത്ത അധ്യയനവര്‍ഷം സൌജന്യമായി സൈക്കിളുകള്‍ വിതരണം ചെയ്യുമെന്ന് തൊഴില്‍മന്ത്രി ബി.ടി. പരമേശ്വര നായിക് അറിയിച്ചു. നിലവില്‍ ഐടിഐകളിലെ ദളിത് വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, ഷൂ, സോക്സ് എന്നിവ സൌജന്യമായി നല്കുന്നുണ്ട്.

സര്‍ക്കാര്‍ മേഖലയില്‍ 258ഉം എയ്ഡഡ് മേഖലയില്‍ 196ഉം സ്വകാര്യ മേഖലയില്‍ 1,160ഉം ഐടിഐകളാണ് സംസ്ഥാനത്തുള്ളത്. തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഇവയില്‍ ഏതാനും സ്ഥാപനങ്ങളില്‍ ഇംഗ്ളീഷ് ക്ളാസുകളും നടത്തുന്നുണ്ട്. 22 ജില്ലകളിലെ തെരഞ്ഞെടുത്ത സ്ഥാപനങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.