ആല്‍ഫ പ്രോ വാട്ടര്‍ ഹീറ്റര്‍ വിപണിയില്‍
Tuesday, May 10, 2016 4:31 AM IST
ബംഗളൂരു: റാക്കോള്‍ഡ് തെര്‍മോ പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ആല്‍ഫ പ്രോ വാട്ടര്‍ ഹീറ്ററുകള്‍ വിപണിയിലിറക്കി. പുതിയ സ്മാര്‍ട്ട്-ഫ്ളോട്ട് സവിശേഷതയോടു കൂടിയാണ് ആല്‍ഫ പ്രോ എത്തിച്ചിരിക്കുന്നത്.

കുറഞ്ഞ ചെലവില്‍ കൂടുതല്‍ സുരക്ഷിതത്വമാണ് ആല്‍ഫ പ്രോ വാഗ്ദാനം ചെയ്യുന്നത്. 19,000 രൂപ മുതലാണ് ഇതിന്റെ വില. ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കമ്പനി എംഡി വി. രാമനാഥ് ഉത്പന്നം പുറത്തിറക്കി.