സ്നേഹസംഗീതം ന്യൂയോര്‍ക്കില്‍ മേയ് 15ന്
Tuesday, May 10, 2016 5:40 AM IST
ന്യൂയോര്‍ക്ക്: ഗായകരായ എം.ജി. ശ്രീകുമാറും രഞ്ജിനി ജോസും ചേര്‍ന്നു നയിക്കുന്ന സ്നേഹസംഗിതം മേയ് 15നു (ഞായര്‍) ന്യൂയോര്‍ക്കില്‍ നടക്കും. വൈകുന്നേരം നാലിനു ഫ്ളോറല്‍ പാര്‍ക്കിലെ ഇര്‍വിന്‍ എം ആര്‍ട്ട് മാന്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലാണു സംഗീത പരിപാടി.

സംഗീതത്തിന്റെ വഴിയില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഏയ്ഞ്ചല്‍ മെലഡീസിന്റെ റെജി എന്ന ജോസഫ് പാപ്പനുള്ള ബഹുമതിയോടനുബന്ധിച്ചാണു സ്നേഹസംഗീതം പരിപാടി നടക്കുന്നത്.

പള്ളി ഗായകസംഘം, സ്റേജ് പ്രോഗ്രാം എന്നിവയൊക്കെയുമായി ബന്ധപ്പെട്ട് കേരളത്തിലും അമേരിക്കയിലുമായി ആയിരത്തിലേറെ വേദികള്‍ പിന്നിട്ട റെജി നൂറിലധികം ഗാനങ്ങള്‍ രചിക്കുകയും സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട്. കീബോര്‍ഡ് ആര്‍ട്ടിസ്റ്, സംഗീത അധ്യാപകന്‍, ഓര്‍ക്കസ്ട്ര കണക്ടര്‍, സൌണ്ട് സിസ്റം എന്‍ജിനിയറിംഗ് തുടങ്ങി സംഗീതത്തിന്റെ വ്യത്യസ്തങ്ങളായ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഗാനഗന്ധര്‍വന്‍ ഡോ. കെ ജെ യേശുദാസ്, സെലസ്റിയല്‍ ഗായകന്‍ ബിനോയ് ചാക്കോ, ഭാവഗായകന്‍ കെസ്റര്‍, മധുബാലകൃഷ്ണന്‍, സ്റീഫന്‍ ദേവസി, സുധീഷ് കുമാര്‍, ദലീമ, കെപിഎസി സുലോചന തുടങ്ങിയ പ്രശസ്ത സംഗീതജ്ഞര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍