നഴ്സസ് ഡേ സംഘടിപ്പിച്ചു
Tuesday, May 10, 2016 8:25 AM IST
ഗാര്‍ലന്റ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് (ഗഅഉ) നഴ്സസ് ഡേ സംഘടിപ്പിച്ചു. ഇന്ത്യക്കാര്‍ പൊതുവേ കഠിനാധ്വാനവും ആത്മാര്‍ഥതയും കൈമുതലാക്കിയവരാണെന്നും കാഡ് സംഘടിപ്പിച്ച നഴ്സസ് ഡേയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഗാര്‍ലന്‍ഡ് മേയര്‍ ഡഗ്ളസ് ആദസ് അഭിപ്രായപ്പെട്ടു.

നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും സാമൂഹിക വളര്‍ച്ചയ്ക്കും കരുപിടിപ്പിക്കാന്‍ ഒരു മൂലധന സ്രോതസാകുന്നത് ഇന്ത്യക്കു പുറത്തുള്ള നഴ്സുമാരാണെന്നുള്ളത് എടുത്തു പറയത്തക്കതാണെന്നും ഇന്റര്‍ നാഷണല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് കെ.ജി. മന്മമഥന്‍ നായര്‍ പറഞ്ഞു.

ഇന്ത്യന്‍ നഴ്സസ് ലീഡേഴ്സ് നാളത്തെ പ്രചോദനവും വഴികാട്ടികളും ആകണമെന്ന് ജാക്ലിന്‍ മൈക്കിള്‍ (നൈന വൈസ് പ്രസിഡന്റ്) അഭിപ്രായപ്പെട്ടു. തുടര്‍ന്നു ആലീസ് മാത്യു, ഹരിദാസ് തങ്കപ്പന്‍ എന്നിവരും സംസാരിച്ചു.

തുടര്‍ന്നു നഴ്സുമാരുടെ സ്തുത്യര്‍ഹമായ ഐസിഇസി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ സൂസന്‍ തോമസ്, ശോശാമ്മ മാണി, ഹെന ജോര്‍ജ് എന്നിവര്‍ക്ക് ഐസിഇസി പ്രസിഡന്റ് ബോബന്‍ കൊടുവത്ത്, സെക്രട്ടറി ഷിജു ഏബ്രഹാം എന്നിവര്‍ സമ്മാനിച്ചു.